0%

Chapter Title : ശേഖറിന്റെ സ്വന്തം അനിത 4 [Sarathy Reddy]

Author : SarathyReddy Read All Parts 268.8K

അനിതയുടെ മറുപടി കേട്ട് അജയൻ അനിതയെ നോക്കി പുഞ്ചിരിച്ചു.

"എന്തായാലും ഇവിടെ വന്നതുകൊണ്ട് നിങ്ങൾക്ക് നല്ല ഒരു ഉപകാരം ഉണ്ടായല്ലോ. എനിക്ക് അത് മതി" അനിതയെ നോക്കി ദേവകി പറഞ്ഞു.

"അജയേട്ടൻ എന്ത് ഹെൽപ്പ് ആണ് ചെയ്തത്?" പ്രേമലത ജിജ്ഞാസയോടെ അനിതയോട് ചോദിച്ചു. പ്രേമലതയുടെ ചോദ്യത്തിന് അജയൻ വല്ലാതെ പരിഭ്രമിക്കുന്നുണ്ടായിരുന്നു. അവൻ തല ചൊറിഞ്ഞു കൊണ്ട് നിന്നു.

"ഇന്നലെ ശേഖർ നല്ല ബിസിയായിരുന്നു. അതുകൊണ്ട് ശേഖർ എനിക്കൊരു ടാസ്ക് തന്നു. എനിക്കത് ഒറ്റയ്ക്ക് ചെയ്യാൻ പറ്റില്ലായിരുന്നു. അജയൻ കൂടെയുള്ളത് വലിയൊരു അനുഗ്രഹമായി. ശേഖർ തന്നെയാണ് പറഞ്ഞത് അജയന്റെ ഹെൽപ്പ് എടുക്കാൻ. സോ വി ആർ വെരി താങ്ക് ഫുൾ" അനിത അങ്ങനെ പറഞ്ഞപ്പോൾ ശേഖർ അവളെ ഒളികണ്ണിട്ടു നോക്കി. അനിതയുടെ മറുപടി ശേഖറിന് വല്ലാതെ ബോധിച്ചു. കാര്യങ്ങൾ വളരെ തന്മയത്വത്തോടെ അവൾ അവതരിപ്പിച്ചിരിക്കുന്നു. തന്റെ ഭാര്യ വെറും സുന്ദരി മാത്രമല്ല മിടുക്കി കൂടിയാണ്. ശേഖറിന് അനിതയെ കുറിച്ച് ഓർത്തപ്പോൾ വല്ലാത്ത അഭിമാനം തോന്നി. അതുകൊണ്ടുതന്നെ അവൻ വല്ലാത്ത ഒരു ഹാപ്പി മൂഡിലായി.

"ശരി ഞാൻ എന്നാ ഇറങ്ങട്ടെ വൈകിട്ട് കാണാം" അങ്ങനെ പറഞ്ഞുകൊണ്ട് ശേഖർ കാറിലേക്ക് കയറാൻ ഒരുങ്ങി.

"പുറത്ത് എവിടെയെങ്കിലും പോകണമെങ്കിൽ ആ കാർ യൂസ് ചെയ്തോളൂ." അജയന് നേരെ തിരിഞ്ഞു നിന്നുകൊണ്ട് ശേഖർ പറഞ്ഞു.

"അയ്യോ സാർ വേണ്ട ഞാൻ ഓട്ടോ വല്ലോം വിളിച്ച് പൊയ്ക്കോളാം."

"അത് പറ്റില്ല ഇവിടെ ഈ മുറ്റത്ത് കാർ ഉള്ളപ്പോൾ ഓട്ടോ വിളിക്കാൻ ഞാൻ സമ്മതിക്കില്ല. അജയന് വണ്ടിയോടിക്കാൻ നന്നായിട്ട് അറിയാം എന്ന് എനിക്കറിയാം. അതുകൊണ്ട് അജയൻ ആ

💬 Comments

View all comments