0%

Chapter Title : ശേഖറിന്റെ സ്വന്തം അനിത 4 [Sarathy Reddy]

Author : SarathyReddy Read All Parts 268.8K

ഞാനെന്ന് വർക്കൗട്ട് ചെയ്യാൻ തുടങ്ങിയാലും അമ്മ ഇങ്ങനെ പറഞ്ഞു കൊണ്ടേയിരിക്കും..." ശേഖർ സപ്പോർട്ട് ചെയ്തപ്പോൾ ഒരു പരാതി എന്ന കണക്ക് അജയൻ ദേവകിയോട് പറഞ്ഞു.

"വർക്കൗട്ട് ഒക്കെ ചെയ്യണം. എന്നാലേ ഫിറ്റ്നസും മറ്റും സൂക്ഷിക്കാൻ പറ്റൂ." ശേഖർ വീണ്ടും പറഞ്ഞു.

"മോനെ... ഇവൻ അല്ലാതെ തന്നെ ചെയ്യുന്ന ജോലി ഒക്കെ നല്ല അധ്വാനമുള്ള ജോലിയാണ്. അതൊക്കെ കൊണ്ടാ ഞാൻ പറയുന്നത് അതിന്റെ കൂടെ ഇതും കൂടെ ചെയ്യേണ്ട കാര്യമില്ലല്ലോ. ശരീരം അനങ്ങുന്ന ഒരുപാട് ജോലികൾ ചെയ്യാറുണ്ട്. പിന്നെന്തിനാ വീട്ടിൽ വന്നു ശരീരം ഇളക്കുന്നെ?"

"അങ്ങനെ പറഞ്ഞിട്ട് കാര്യമില്ല ദേവകിചേച്ചി... ഡെയിലി നമ്മൾ ഇങ്ങനെയുള്ള വർക്ക് ഔട്ട് ചെയ്യണം. ഇത് ബോഡിക്ക് വേണ്ടി മാത്രമല്ല നമ്മുടെ ആരോഗ്യത്തിനും കൂടെ വേണ്ടിയാണ്. അസുഖങ്ങൾ ഒന്നും പെട്ടെന്ന് വരില്ല. പിന്നെ ഞാൻ പറഞ്ഞില്ലേ അജയൻ ഇന്നലെ എനിക്ക് നല്ല ഹെൽപ്പ് ആയിരുന്നു. അതെന്തുകൊണ്ട്? ഇങ്ങനെയൊക്കെ ഡെയിലി വർക്ക് ഔട്ട് ചെയ്യുന്നത് കൊണ്ട്... അജയന് നല്ല ബോഡി ഉണ്ട്. അതുകൊണ്ട്..." ശേഖർ അത് പറഞ്ഞിട്ട് ഒട്ടും ചമ്മൽ ഇല്ലാതെ അജയനെ നോക്കി. അജയൻ ശേഖർ പറഞ്ഞത് കേട്ട് അല്പം ഒന്ന് അമ്പരന്നെങ്കിലും മുഖത്ത് ഒരു ചിരി വരുത്തി.

"ആണോ... അജയേട്ടൻ ഇന്നലെ ഹെൽപ്പ് ചെയ്തോ?" പ്രേമലതയാണ് ആ ചോദ്യം ചോദിച്ചത്. ശേഖറിനോട് ആയിരുന്നു പ്രേമലതയുടെ ചോദ്യം. പക്ഷേ ശേഖർ കേട്ട ഭാവം നടിച്ചില്ല.

"അതെ ഇന്നലെ ശേഖർ നല്ല ബിസിയായിരുന്നു. അജയൻ ഉള്ളതുകൊണ്ട് വളരെ ഹെൽപ്പ് ആയി. റിയലി താങ്ക്സ് അജയാ" ശേഖർ മറുപടിയൊന്നും പറയാതെ നിൽക്കുന്നത് കണ്ടു അനിത മറുപടി പറഞ്ഞു.

💬 Comments

View all comments