Chapter Title : ശേഖറിന്റെ സ്വന്തം അനിത 4 [Sarathy Reddy]
അവളുടെ മുഖത്തേക്ക് ഒന്ന് നോക്കുക പോലും ചെയ്തില്ല. ശേഖറിന്റെ ഭാഗത്ത് നിന്നും അങ്ങനെ ഒരു പ്രതികരണം ഉണ്ടായപ്പോൾ പ്രേമലതയ്ക്ക് വല്ലാത്ത വിഷമം ആയി. അത് അനിത ശ്രദ്ധിച്ചു.
മുറ്റത്ത് അജയൻ വാമപ്പ് എക്സസൈസുകളും മറ്റും ചെയ്യുകയായിരുന്നു. അവൻ അങ്ങോട്ടുമിങ്ങോട്ടും ഓടുകയും ചാടുകയും പുഷപ്പ് എടുക്കുകയും... ആകെ ഒരു ബഹളം. മുറ്റത്തേക്ക് വന്ന ശേഖർ അജയൻ എന്താണ് ചെയ്യുന്നത് എന്ന് ആദ്യം ഒന്ന് നോക്കി. ശേഖറിന്റെ പുറകെ ഇറങ്ങിവന്ന അനിതയും അത് നോക്കി നിന്നു.
"ഹലോ അജയാ... ഗുഡ് മോർണിംഗ്.... ഇതെന്താ?.. ദേവകി ചേച്ചി പറഞ്ഞതുപോലെ തന്നെ സർക്കീട്ട് ആണല്ലോ?" ശേഖറിന്റെ ചോദ്യം കേട്ടപ്പോൾ അജയൻ എക്സസൈസ് ചെയ്യുന്നത് നിർത്തി.
"ഗുഡ് മോർണിംഗ് സർ.... രാവിലെ എനിക്ക് പതിവാണ്."
"ഇപ്പം മനസ്സിലായി ജിമ്മിൽ പോകാതെ തന്നെ അജയന് നല്ല ബോഡി ഉണ്ട്. അപ്പോ ഇതാണല്ലേ കാര്യം. വേണമെങ്കിൽ എന്റെ കൂടെ ജിമ്മിൽ വരുന്നോ."
"ഏയ് വേണ്ട സർ..."
"അല്ലെങ്കിൽ ഇവിടെ മുകളിലത്തെ നിലയിൽ മിനി ജിം ഉണ്ട്. അവിടെ വേണമെങ്കിൽ എക്സസൈസ് ചെയ്യാം."
"വേണ്ട സർ... എനിക്ക് അതൊന്നും ശീലമില്ല... എനിക്ക് ഇതൊക്കെയാണ് ശീലം" അജയൻ അങ്ങനെ പറഞ്ഞപ്പോഴേക്കും ദേവകിയും പ്രേമലതയും അകത്തുനിന്നും ഇറങ്ങിവന്നു.
"എന്താ മോനെ? നിന്റെ സർക്കീട്ട് ഇതുവരെ കഴിഞ്ഞില്ലേ?" അകത്തുനിന്നും ഇറങ്ങി വന്ന ദേവകി അജയനോട് ചോദിച്ചു.
"ദേവകി ചേച്ചീ... അജയനെ വഴക്ക് പറയണ്ട. അജയൻ ഇങ്ങനെയൊക്കെ എക്സസൈസ് ചെയ്യുന്നതുകൊണ്ടാണ് നല്ല ശരീരമൊക്കെ ഉള്ളത്. ജോലി ചെയ്യാനും മറ്റും നല്ല ശരീരം വേണ്ടേ" ശേഖർ ദേവകിയോടായി പറഞ്ഞു.
"ദാ കേട്ടില്ലേ... സാറ് പറഞ്ഞത് കേൾക്ക്...
💬 Comments
View all comments