Chapter Title : ശേഖറിന്റെ സ്വന്തം അനിത 4 [Sarathy Reddy]
നല്ല അസൂയയും കുശുമ്പും ഒക്കെയുണ്ട്.
കിച്ചണിലെ സ്നേഹപ്രകടനങ്ങൾ കഴിഞ്ഞശേഷം ശേഖറും അനിതയും ഒരുമിച്ച് ഹാളിലേക്ക് എത്തി.
"ഞാൻ ചപ്പാത്തിയും മുട്ടക്കറിയും വേണ്ട എന്ന് പറഞ്ഞത് ദേവകി ചേച്ചിക്ക് വിഷമമായോ?..." ഹാളിൽ തന്നെ ഉണ്ടായിരുന്ന ദേവകിയോട് ശേഖർ ചോദിച്ചു.
"അയ്യോ... ഇല്ല മോനെ... വിഷമം ഒന്നുമില്ല മോൻ ഇപ്പൊ എന്താ കഴിക്കുന്നതെന്ന് എനിക്ക് അറിയില്ലല്ലോ..."
"അങ്ങനെയൊന്നുമില്ല... സാധാരണ ഞാൻ സ്മൂത്തി തന്നെയാണ് കഴിക്കുന്നത്. ഡയറ്റ് ഞാൻ നന്നായിട്ട് നോക്കുന്നുണ്ട്. ഞാനല്ല എന്റെ മോള് തന്നെയാണ് എന്റെ ഡയറ്റും കാര്യങ്ങളും എല്ലാം നോക്കുന്നത്. ഇപ്പോൾ എന്റെ മോള് ഇല്ലെങ്കിൽ എനിക്ക് ഒരു ദിവസം പോലും പിടിച്ചുനിൽക്കാൻ പറ്റില്ല." അനിതയെ നോക്കിക്കൊണ്ട് സ്നേഹത്തോടെ ശേഖർ പറഞ്ഞു.
ഒരു പുഞ്ചിരിയായിരുന്നു അനിതയുടെ മറുപടി. ശേഖർ അവളെ പുകഴ്ത്തി സംസാരിച്ചത് അവൾക്ക് വല്ലാതെ ഇഷ്ടപ്പെട്ടിട്ടുണ്ട്.
"അജയൻ എവിടെ? അജയൻ ഇന്നലെ എനിക്ക് നല്ല ഹെൽപ്പ് ആയിരുന്നു. എന്നെ നല്ലതുപോലെ സഹായിച്ചു" അങ്ങനെ പറഞ്ഞുകൊണ്ട് ശേഖർ അനിതയെ നോക്കി പുഞ്ചിരിച്ചു. അനിതയും അപ്പോൾ ഭാവ വ്യത്യാസം ഒന്നുമില്ലാതെ ശേഖറിനെ നോക്കി ചിരിച്ചു.
"അവൻ രാവിലെ സർക്കീട്ട് തുടങ്ങിയിട്ടുണ്ട്" ദേവകി മുറ്റത്തേക്ക് ചൂണ്ടിക്കൊണ്ട് പറഞ്ഞു.
"സർക്കീട്ടോ അതെന്താ?" ശേഖർ മനസ്സിലാകാത്തത് പോലെ നെറ്റി ചുളിച്ചു.
"അത് വല്യേട്ടാ... എക്സസൈസ് ചെയ്യുന്നതാണ്. അജയേട്ടന് എന്നും പതിവാണ് രാവിലെ ഇറങ്ങി മുറ്റത്ത് എക്സസൈസ് ചെയ്യുന്നത്. അത് അജയേട്ടന്റെ വീട്ടിലായാലും എന്റെ വീട്ടിൽ ആയാലും അങ്ങനെ തന്നെയാണ്. എന്നും രാവിലെ പതിവാണ്"
"ഓ..." പ്രേമലത പറഞ്ഞതിന് മറുപടി ഒന്നും പറയാതെ ശേഖർ ഹാളിൽ നിന്നും മുറ്റത്തേക്ക് നടന്നു. മറുപടി പറയുന്നത് പോയിട്ട്
💬 Comments
View all comments