Chapter Title : ശേഖറിന്റെ സ്വന്തം അനിത 4 [Sarathy Reddy]
ആ ദേവകി അമ്മയെ ഒഴിവാക്കിയേരെ. അവരൊരു പാവം സ്ത്രീയാണ്."
"ഫോർ ത്രീ ഡേയ്സ് നോ അദർ ലേഡീസ്" ശേഖർ കൈകൊണ്ട് ഇല്ല എന്നുള്ള രീതിയിൽ ആഗ്യം കാണിച്ചു.
"എന്നാലും എന്നെ കരുതി ആ ദേവകിയമ്മയോട് കുറച്ച് അടുപ്പം കാണിക്കണം. ദേവകിയമ്മയോട് മാത്രം. കാരണം അവർ ഇവിടെ നിൽക്കുന്നത് തന്നെ ഏതാണ്ട് വലിഞ്ഞു കയറി വന്നു നിൽക്കുന്നത് പോലെയാണ്. ശേഖർ അടുപ്പം കാണിച്ചില്ലെങ്കിൽ അത് അവർക്ക് വലിയ വിഷമം ഉണ്ടാക്കും"
"ശരി ദേവകി ചേച്ചിയോട് മാത്രമായിട്ട് അമ്മയോടുള്ള അടുപ്പം ഞാൻ കാണിക്കാം. പോരെ.?"
"എന്നാലും ടാസ്കിന് ഇത്ര ഗ്രാൻഡ് ആയിട്ടുള്ള പ്രൈസ് ഞാൻ പ്രതീക്ഷിച്ചില്ല.... മൈ ബേബി ഈസ് സോ അമേസിങ്..." അങ്ങനെ പറഞ്ഞുകൊണ്ട് അനിത ശേഖറിന്റെ കവിളിൽ ഉമ്മ വച്ചു. ശേഖർ തിരിച്ചും അനിതയെ ഉമ്മ വെച്ചു.
അനിത വളരെ പെട്ടെന്ന് തന്നെ സ്മൂത്തി ഉണ്ടാക്കി. മധുരം ഒട്ടും തന്നെ ഉപയോഗിക്കാത്ത അവോക്കാഡോ സ്മൂത്തിയാണ്. ശേഖറിന്റെ ഡയറ്റും ഹെൽത്ത് റൂട്ടിനും എല്ലാം അനിതയ്ക്ക് കാണപാഠമാണ്. അവളുടെ കയ്യിൽ നിന്നും ആ സ്മൂത്തി വാങ്ങി ശേഖർ അവളെ സ്നേഹത്തോടെ നോക്കി. എന്നിട്ട് പതിയെ ആ സ്മൂത്തി കുടിച്ചു.
"എന്റെ മോളുടെ കയ്യിൽ നിന്ന് എന്തുണ്ടാക്കിയാലും അതെനിക്ക് അമൃതാണ്. ഐ ലവ് യു മോളു, ഐ ലവ് യു സോ മച്ച്"
"ഐ ലവ് യു ടൂ ബേബി"
പിന്നെ കിച്ചണിൽ അല്പനേരം അവരുടെ പ്രണയ നിമിഷങ്ങൾ ആയിരുന്നു. വിവാഹം കഴിഞ്ഞ് രണ്ടു വർഷമായിട്ടും അവർക്കിടയിലെ പ്രണയം അല്പം പോലും മങ്ങിയിട്ടില്ല. അക്കാര്യത്തിൽ അവരുടെ അടുത്ത ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ഒക്കെ
💬 Comments
View all comments