0%

Chapter Title : ശേഖറിന്റെ സ്വന്തം അനിത 4 [Sarathy Reddy]

Author : SarathyReddy Read All Parts 267.9K

പറഞ്ഞത്.

"ഇഷ്ടപ്പെടാതിരിക്കാൻ ഞാനെന്താ വല്ല രാക്ഷസിയോ മറ്റോ ആണോ? എന്റെ ശേഖറിനെ കുട്ടിക്കാലം മുതൽ നോക്കിയത് ദേവകിയമ്മ അല്ലേ. അമ്മ എന്തുണ്ടാക്കിയാലും എനിക്കിഷ്ടപ്പെടും." അനിത അങ്ങനെ പറഞ്ഞപ്പോൾ ദേവകിക്ക് വലിയ സന്തോഷമായി.

"അടുക്കളയിൽ ഗോതമ്പുമാവ് ഇരിക്കുന്നത് കണ്ടു. അതുകൊണ്ട് ഞാൻ ചപ്പാത്തിയും മുട്ടക്കറിയും ഉണ്ടാക്കി"

"ആഹാ... കൊള്ളാമല്ലോ. സാധാരണ എല്ലാ ദിവസവും രാവിലെ സ്മൂത്തിയാണ് കഴിക്കുന്നത്. ചപ്പാത്തിയും മുട്ടക്കറിയും ഒക്കെ ശേഖറിന് ഇഷ്ടമാണ്. രാവിലെ കഴിക്കുമോ എന്നറിയില്ല. എന്തായാലും ഞാൻ കഴിക്കും" അനിത അത് പറഞ്ഞുകൊണ്ടിരുന്നപ്പോഴേക്കും ശേഖർ ഇറങ്ങിവന്നു.

മൊബൈൽ നോക്കി കൊണ്ടാണ് അവൻ ഇറങ്ങിവന്നത്.

"ശേഖർ ദേവകിയമ്മ രാവിലെ ചപ്പാത്തിയും മുട്ടക്കറിയും ഒക്കെ ഉണ്ടാക്കി വച്ചിട്ടുണ്ട്."

"ഓ.... എനിക്ക് സ്മൂത്തി മതി." ശേഖർ അങ്ങനെ പറഞ്ഞപ്പോൾ ദേവകിയുടെ മുഖം വാടി.

"ശരി എന്നാൽ ഞാൻ സ്മൂത്തി എടുക്കാം." അങ്ങനെ പറഞ്ഞുകൊണ്ട് അനിത കിച്ചണിലേക്ക് നടന്നു.

അപ്പോഴേക്കും പ്രേമലത ബാത്റൂമിൽ നിന്ന് ഇറങ്ങിയിരുന്നു.

"ഗുഡ്മോർണിംഗ് വല്യേട്ടാ... ഗുഡ്മോണിങ് ചേച്ചി..."

"ഗുഡ്മോണിങ്" പ്രേമലത വിഷ് ചെയ്തപ്പോൾ അനിതയും തിരിച്ച് വിഷ് ചെയ്തു. ശേഖർ ഒന്നും തന്നെ മിണ്ടാതെ മൊബൈലിൽ നോക്കി നടന്നു. അനിത അത് പ്രത്യേകം ശ്രദ്ധിച്ചു. അവൾക്ക് അത് നന്നായി ബോധിച്ചു.

"ദേവകിയമ്മ ചപ്പാത്തിയും മുട്ടക്കറിയും ഉണ്ടാക്കിയ സ്ഥിതിക്ക് എന്തിനാ വേണ്ട എന്ന് വെച്ചത്.? ശേഖർ ഇടയ്ക്ക് വല്ലപ്പോഴും ബ്രേക്ഫാസ്റ്റ് സ്മൂത്തി അല്ലാതെ എന്തെങ്കിലും കഴിക്കുന്നതല്ലേ? "കിച്ചണിൽ ചെന്നപ്പോൾ അനിത ശേഖറിനോട്‌ ചോദിച്ചു.

"സ്ത്രീകളോട് ആരോടും മൂന്ന് ദിവസത്തേക്ക് ഒരു അടുപ്പവും കാണിക്കുന്നില്ല. അത് ഞാൻ എന്റെ പ്രിയതമയ്ക്ക് കൊടുത്ത വാക്കാണ്."

"അയ്യോ, അതാണോ കാരണം. പാവം

💬 Comments

View all comments