Chapter Title : ശേഖറിന്റെ സ്വന്തം അനിത 4 [Sarathy Reddy]
മാത്രം വരുന്ന പല പ്രൊജക്ടുകളും ഉണ്ട്. ചുരുക്കിപ്പറഞ്ഞുകഴിഞ്ഞാൽ എക്സ്പേർട്ടുകൾ ഒരുപാടുണ്ടെങ്കിലും കമ്പനിയുടെ നാഡി തന്നെയാണ് ശേഖർ. ജോലിയുടെ കാര്യത്തിൽ ആരെയും ശേഖർ വേർതിരിച്ചു കാണാറില്ല. എന്തിന് സ്വന്തം സുഹൃത്തായ ദിലീപിന് പോലും പ്രത്യേകം പരിഗണന ഒന്നുമില്ല. അതുകൊണ്ടുതന്നെ അക്കാര്യത്തിൽ ശേഖറിനെ മറ്റു സ്റ്റാഫുകൾക്കും വളരെ വലിയ മതിപ്പാണ്. ക്യാരക്ടർ കൊണ്ടും പേഴ്സണാലിറ്റി കൊണ്ടും ശേഖർ എപ്പോഴും ഒരു പടി മുന്നിലാണ്.
വൈകുന്നേരം നാലു മണിയായി. സാധാരണ വെള്ളിയാഴ്ച നാലുമണിക്കാണ് ശേഖർ വീട്ടിലേക്ക് ഇറങ്ങുന്നത്. ഇറങ്ങുന്നതിനു മുമ്പ് ശേഖർ സിസിടിവി ഒരിക്കൽ കൂടി നോക്കി. പലതും ഫാസ്റ്റ് ഫോർവേഡ് ചെയ്താണ് നോക്കിയത്. അനിതയെയും അജയനെയും സിസിടിവിയിൽ നോക്കിയെങ്കിലും രണ്ടുപേരും ഒരുമിച്ച് നിൽക്കുകയോ സംസാരിക്കുകയോ ഒന്നും ചെയ്യുന്നത് കാണുന്നില്ല. അവർ ചിലപ്പോഴൊക്കെ എന്തൊക്കെയോ സംസാരിക്കുന്നുണ്ട്. പക്ഷേ അജയൻ എപ്പോഴും ഒരു ഡിസ്റ്റൻസ് കീപ്പ് ചെയ്യുന്നുണ്ട്. അനിതയും അങ്ങനെ തന്നെ. ശരിക്കും ആ സിസിടിവിയിൽ നോക്കിയാൽ അനിത ഒരു യജമാനത്തിയും അജയൻ ആ വീട്ടിലെ വേലക്കാരനും ആണെന്ന് തോന്നും.
"നാല് കളികൾ കഴിഞ്ഞു. എന്നിട്ടും അവരെന്താ ഇങ്ങനെ?" സിസിടിവിയിൽ നോക്കിക്കൊണ്ട് ശേഖർ സ്വയം പറഞ്ഞു. അജയൻ നല്ല കുടുംബസ്നേഹിയാണ്. അനിത തന്നെ മാത്രം സ്നേഹിക്കുന്ന തന്റെ പ്രിയപ്പെട്ട ഭാര്യ. അവരിൽനിന്ന് കൂടുതലൊന്നും പ്രതീക്ഷിക്കുന്നില്ലെങ്കിലും ശേഖർ എന്തൊക്കെയോ പ്രതീക്ഷിച്ചിരുന്നു. അതെന്തുകൊണ്ടാണെന്ന് അവന് തന്നെ അറിയില്ല.
'താൻ വീട്ടിൽ ഇല്ല. തന്റെ വീട്ടിൽ അങ്ങനെ ഗസ്റ്റുകൾ വരുന്ന പതിവില്ല. പിന്നെ ദേവകി ചേച്ചിക്ക് പടികൾ കയറാൻ ബുദ്ധിമുട്ടുണ്ട്. പ്രേമലത ഗർഭിണിയായതിനാൽ പടി കയറില്ല. ശരിക്കും പറഞ്ഞാൽ അജയനും അനിതയ്ക്കും നല്ല സൗകര്യമാണ് താൻ ചെയ്തുകൊടുത്തത്.
💬 Comments
View all comments