Chapter Title : ശേഖറിന്റെ സ്വന്തം അനിത 4 [Sarathy Reddy]
ഒരുപക്ഷേ രാവിലെ കളിയൊക്കെ കഴിഞ്ഞതുകൊണ്ട് കഴപ്പിന് ഒക്കെ ഒരു ശമനം വന്നു കാണും.'ശേഖർ മനസ്സിൽ ഓരോന്ന് ചിന്തിച്ചു കൂട്ടി. അവൻ വീട്ടിലേക്ക് പോകാൻ എഴുന്നേറ്റു.
പതിവുപോലെ തന്നെ ദിലീപും അവനൊപ്പം ഇറങ്ങി. ശേഖർ ദിലീപിന് മുൻപേ തന്നെ ഒരു താക്കീത് കൊടുത്തിരുന്നതിനാൽ ദിലീപ് പിന്നീട് കളിയെപ്പറ്റി സംസാരിച്ചതേയില്ല. പതിവുപോലെ കുറച്ച് സൗഹൃദ സംഭാഷണങ്ങളും ഒക്കെയായി അവർ ഒരുമിച്ച് പുറത്തേക്ക് ഇറങ്ങി.
"ശരി അളിയാ കാണാം..."
"ഓക്കേ ഡാ" ശേഖർ അങ്ങനെ പറഞ്ഞുകൊണ്ട് കാർ സ്റ്റാർട്ട് ചെയ്തു. കാർ സ്റ്റാർട്ട് ചെയ്തതും പെട്ടെന്ന് ശേഖറിന്റെ ഫോണിലേക്ക് ഇൻകമിംഗ് കോൾ വന്നു. അവൻ കാറിന്റെ ബ്ലൂടൂത്ത് കണക്ട് ചെയ്തു. കുറുപ്പ് സാറാണ് അവനെ വിളിച്ചത്.
"ഹലോ മോനെ ശേഖർ"
"എസ് സാർ പറഞ്ഞോളൂ"
"എടാ അനിതയെ പരിശോധിക്കുന്ന കാര്യം വേണമെങ്കിൽ ഞാൻ നാളെ നോക്കാം. നാളെ ഞാൻ ഫ്രീയാണ്. നീ അവളെയും കൊണ്ട് ഹോസ്പിറ്റലിലേക്ക് വന്നാൽമതി. ഇവിടെ പ്രൈവറ്റ് റൂം ഉണ്ട്."
"ഹോസ്പിറ്റലിൽ ശരിയാവില്ല ഞാൻ വീട്ടിൽ വച്ച് തന്നെ നോക്കുന്ന കാര്യമാണ് പറഞ്ഞത്"
"ഓക്കേ... പിന്നെ... ഇപ്പോ വീട്ടിൽ ഗസ്റ്റ് ഇല്ലേ?"
"ഉണ്ട്... അവർ പോയി കഴിഞ്ഞിട്ട് മതി. ഒന്ന് രണ്ട് ദിവസം കഴിയുമ്പോൾ അവർ പൊയ്ക്കോളും"
"ഓക്കേ... നീ ഓക്കേ ആവുന്ന സമയം പറഞ്ഞാൽ മതി. ഞാൻ ബിസി ഉണ്ടെങ്കിൽ തന്നെ ആ ബിസി മാറ്റിവയ്ക്കാം"
"ഓക്കേ സാർ ഞാൻ വിളിക്കാം ഞാൻ ഇപ്പോൾ ഡ്രൈവ് ചെയ്തുകൊണ്ടിരിക്കുകയാണ്."
"ഓക്കേ ശരി എന്നാ നടക്കട്ടെ"
ശേഖർ കോൾ കട്ട് ചെയ്തു.
സത്യത്തിൽ കുറുപ്പിനോട് സംസാരിച്ചപ്പോൾ ഒരു ഒഴുക്ക് പോലെ
💬 Comments
View all comments