Chapter Title : ശേഖറിന്റെ സ്വന്തം അനിത 4 [Sarathy Reddy]
കല്ലുകടിയാണ്.
"അത് പിന്നെ ഫ്രൈഡേ ആയതുകൊണ്ട് ലാസ്റ്റ് വന്ന വർക്കൊക്കെ മറ്റുള്ളവരെ ഏൽപ്പിച്ചു. ഇനി രണ്ടു ദിവസത്തേക്ക് തിരിഞ്ഞു നോക്കുന്നില്ല"
"അവർക്കിട്ട് പണികൊടുത്തു അല്ലേ?" അനിത ചിരിച്ചു.
"ഓ അങ്ങനെ പണിയൊന്നുമില്ല. അവരുടെ ഓർമ്മയിൽ വച്ചാൽ മതി തിങ്കളാഴ്ച അവർക്ക് ചെയ്യാനുള്ള പണിയൊക്കെ തന്നെയാണ്. അല്ല ഇതെന്താ ഒറ്റയ്ക്കിരിക്കുന്നേ? അവരൊന്നും ഇല്ലേ ഇവിടെ?" സിസിടിവിയിൽ നോക്കിയത് കൊണ്ട് തന്നെ അജയനും ദേവകിയും പ്രേമലതയും എല്ലാം വീട്ടിനകത്ത് ഉണ്ടെന്ന് ശേഖറിന് നന്നായി അറിയാം. അതറിഞ്ഞു വെച്ചു കൊണ്ട് തന്നെയാണ് അവൻ അനിതയോട് അറിയാത്ത മട്ടിൽ ചോദിച്ചത്.
"അത് പ്രേമലതയ്ക്ക് കുളിക്കണം... അവൾക്കത് ഒറ്റയ്ക്ക് ചെയ്യാൻ ബുദ്ധിമുട്ടുണ്ട്. അതുകൊണ്ട് അവളെ സഹായിക്കാനായി അജയനും പിന്നെ ദേവകിയമ്മയും അകത്തുണ്ട്" അങ്ങനെ പറഞ്ഞുകൊണ്ട് അനിത ശേഖറിന്റെ കയ്യിൽ നിന്നും ലാപ്ടോപ്പ് ബാഗ് വാങ്ങി. ശേഖർ അവളെ ചേർത്ത് പിടിച്ച് ചുംബിച്ചു. അനിത തിരിച്ചും അങ്ങനെ തന്നെ ചെയ്തു.
ശേഖർ എപ്പോൾ സ്നേഹപ്രകടനങ്ങൾ നടത്തിയാലും എടുത്തു ചോദിക്കുന്ന പതിവൊന്നും അനിതയ്ക്കില്ല. അതിന്റെ പ്രധാനകാരണം ശേഖർ എപ്പോൾ സ്നേഹപ്രകടനങ്ങൾ നടത്തിയാലും അനിതയ്ക്ക് അത് ഇഷ്ടമാണ് എന്നുള്ളതാണ്. ശേഖർ ഒരിക്കൽ ഇതിനെപ്പറ്റി ചോദിച്ചതാണ്. 'ഇന്നെന്താ ഒരു വല്ലാത്ത സ്നേഹം' എന്നൊക്കെ ചോദിച്ചു കഴിഞ്ഞാൽ ശേഖർ പിന്നെ ഒന്നും ചെയ്തില്ലെങ്കിലോ എന്നാണ് അവളുടെ ഭയം.
അവർ രണ്ടുപേരും അകത്തേക്ക് കയറി. ഗ്രൗണ്ട് ഫ്ലോറിൽ ദേവകിയും പ്രേമലതയും കിടക്കുന്ന മുറിയിൽ അവരുടെ സംസാരം കേട്ടു ഒപ്പം അജയന്റേയും.
"അവരെ ഡിസ്റ്റർബ് ചെയ്യേണ്ട ശേഖർ. അവർ എന്തെങ്കിലും ചെയ്യട്ടെ" ശേഖർ അങ്ങോട്ട് നോക്കി നിൽക്കുന്ന കണ്ടപ്പോൾ അനിത പറഞ്ഞു. ശേഖർ മുകളിലേക്ക്
💬 Comments
View all comments