0%

Chapter Title : ശേഖറിന്റെ സ്വന്തം അനിത 4 [Sarathy Reddy]

Author : SarathyReddy Read All Parts 276.4K

നടന്ന് ബെഡ്റൂമിൽ എത്തി. അനിത അവന്റെ ലാപ്ടോപ്പ് ബാഗ് സ്റ്റഡി റൂമിൽ കൊണ്ടുവെച്ചു. അവിടെയാണ് അതിന്റെ സ്ഥാനം. ബെഡ്റൂമിൽ ഓഫീസിന് സ്ഥാനമില്ല. അതിനുശേഷം അവൾ ചായ എടുക്കാൻ ആയി കിച്ചണിലേക്ക് പോയി. ഗ്രീൻ ടീ ആണ് ശേഖർ കുടിക്കുന്നത്. അതും അനിതയുടെ ഒരു സ്പെഷ്യൽ പ്രിപ്പറേഷൻ ഉണ്ട്. ഗ്രീൻ ടീ വരുന്ന പാക്കറ്റ് ബാഗുകൾ ഒന്നും തന്നെ ശേഖറിന് ഇഷ്ടമല്ല. ഗ്രീൻ ടീയുടെ ഒറിജിനൽ ഇൻഗ്രീഡിയൻസ് എല്ലാം ചേർത്താണ് അനിത അത് ഉണ്ടാക്കുന്നത്. അവൾ പെട്ടെന്ന് തന്നെ ഉണ്ടാക്കി ബെഡ്റൂമിലേക്ക് ചെന്നു.

ശേഖർ അപ്പോഴേക്കും ഒന്ന് ഫ്രഷ് ആയി ബാത്റൂമിൽ നിന്നിറങ്ങി. അവളുടെ കയ്യിൽ നിന്നും ഗ്രീൻ ടീ വാങ്ങി കുടിച്ചു.

"ഇന്നത്തെ ടാസ്ക് എന്താണ്?" അനിതയുടെ പെട്ടെന്നുള്ള ചോദ്യം കേട്ടപ്പോൾ ശേഖർ ചെറുതായിട്ടൊന്നു ഞെട്ടി. അവളോട് എന്ത് മറുപടി പറയണം എന്ന് ശേഖർ ആലോചിച്ചു. ടാസ്ക് ഒന്നുമില്ല എന്ന് പറയണമെന്ന് ശേഖറിന് തോന്നി. പക്ഷേ അനിതയുടെ മുഖത്തെ സന്തോഷവും പ്രസരിപ്പും കണ്ടപ്പോൾ ശേഖർ അത് വേണ്ട എന്ന് വെച്ചു.

"ടാസ്ക് എന്താണെന്ന് ഇത്ര നേരത്തെ പറയണോ?" ശേഖർ അൽപ്പം ഉരുണ്ട് കളിച്ചു.

"വേണം വേണം... നേരത്തെ പറയണം... ഇപ്പോൾതന്നെ താമസിച്ചാണ്.... ടാസ്ക് നേരത്തെ അറിഞ്ഞാലല്ലേ അതിനുള്ള പ്രിപ്പറേഷൻ ചെയ്യാൻ പറ്റൂ..." അനിത അല്പം വാശിക്കാരിയെ പോലെ പറഞ്ഞു. എന്തായാലും താൻ ഏതെങ്കിലും ഒരു ടാസ്കിനെ കുറിച്ച് പറഞ്ഞേ പറ്റൂ എന്ന് ശേഖറിന് തോന്നി.

"ഇന്നത്തെ ടാസ്ക് ഒരു സ്പെഷ്യൽ ടാസ്ക് ആണ്" വലിയ എന്തോ ഒരു കാര്യം പറയുന്നതുപോലെ ശേഖർ പറഞ്ഞു. അപ്പോഴും അവന്റെ മനസ്സിൽ

💬 Comments

View all comments