0%

Chapter Title : ശേഖറിന്റെ സ്വന്തം അനിത 4 [Sarathy Reddy]

Author : SarathyReddy Read All Parts 280.3K

ഉണ്ടായിരുന്നില്ല. ടാസ്ക് ഉണ്ടോ എന്ന് അവൾ വെറുതെ ചോദിച്ചതാണ്. ഉണ്ട് എന്ന് ശേഖർ തന്നെയാണ് അവളോട് പറഞ്ഞത്. അത് കേട്ടപ്പോൾ അവൾ വല്ലാതെ എക്സ്റ്റേറ്റഡ് ആയി. സത്യത്തിൽ തനിക്ക് ടെൻഷൻ അടിക്കാനുള്ള പ്രോബ്ലംസ് ഒക്കെ താൻ തന്നെയാണ് ഉണ്ടാക്കുന്നത് എന്ന് ശേഖറിന് തോന്നി. മറ്റൊരു രീതിയിൽ പറഞ്ഞാൽ താനായിട്ടുണ്ടാക്കുന്ന പ്രോബ്ലംസിന്റെ ഒക്കെ ബലിയാടുകളാണ് അനിതയും അജയനും ദിലീപും ഒക്കെ.

ശേഖർ മൊത്തത്തിൽ കൺഫ്യൂഷനിലായി. അനിത രാവിലെ മുതൽ ടാസ്കിനെ കുറിച്ച് ആലോചിച്ചിരിക്കുകയായിരിക്കും എന്നാണ് ആദ്യം അവൻ കരുതിയത്. പക്ഷേ അവൾക്ക് അങ്ങനെയുള്ള ചിന്തയൊന്നും ഉണ്ടായിരുന്നില്ല. തന്നെ കണ്ടപ്പോൾ ചോദിച്ചു. ഉണ്ടെന്ന് പറഞ്ഞതുകൊണ്ട് ഇപ്പോൾ തനിക്ക് തന്നെയാണ് പ്രോബ്ലം. എന്തായാലും ഒരു സൊല്യൂഷൻ കിട്ടുമായിരിക്കും എന്ന് ശേഖർ കരുതി.

ശേഖറും അജയനും പിന്നെയും ഓരോരോ കാര്യങ്ങൾ സംസാരിച്ചിരുന്നു. അജയൻ കൂടുതലും സംസാരിക്കുന്നത് അനിയന്റെ കാര്യങ്ങൾ തന്നെയാണ്. അജയന് ബോറടിക്കാതിരിക്കാൻ ശേഖർ ചില കാര്യങ്ങൾ അങ്ങോട്ട് ചോദിക്കുകയും ചെയ്തു. ശേഖർ എപ്പോഴും അങ്ങനെയാണ്. ആരെങ്കിലും ഒരാൾ സംസാരിച്ചിരിക്കുമ്പോൾ വെറുതെ മിണ്ടാതിരിക്കുകയും ഒന്നുമില്ല. അവർ സംസാരിക്കുന്ന കാര്യം താൻ ശ്രദ്ധിക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്താൻ അവരോട് എന്തെങ്കിലുമൊക്കെ ഇങ്ങനെ ചോദിച്ചു കൊണ്ടിരിക്കും.

സന്ധ്യാസമയം ആയപ്പോൾ അനിത നിലവിളക്ക് കൊളുത്തി. വലിയ ഭക്തി ഒന്നും ഇല്ലെങ്കിലും അനിത ഇത്തരം കാര്യങ്ങളൊക്കെ ചെയ്യും. അന്ന് അനിതയ്ക്കൊപ്പം ദേവകിയും കൂടി. ദേവകി കർപ്പൂരം കത്തിച്ച് അനിതയ്ക്കും അജയനും ശേഖറിനും പിന്നെ പ്രേമലതയ്ക്കും ചെറിയൊരു ഉഴിച്ചിൽ തന്നെ നടത്തി. ദേവകിക്ക് ആ ശീലം പണ്ടേ ഉള്ളതാണ്.

സന്ധ്യ കഴിഞ്ഞാൽ ഉടനെ അത്താഴം കഴിക്കുന്ന ശീലമാണ് അനിതയ്ക്കും ശേഖറിനും ഉള്ളത്.

💬 Comments

View all comments