0%

Chapter Title : ശേഖറിന്റെ സ്വന്തം അനിത 4 [Sarathy Reddy]

Author : SarathyReddy Read All Parts 280.3K

പതിവ് തെറ്റിച്ചില്ല അവർ അത്താഴം കഴിക്കാനായിരുന്നു. എല്ലാവരും ഒന്നിച്ചിരുന്നാണ് ഭക്ഷണം കഴിച്ചത്. ഭക്ഷണം കഴിക്കുമ്പോഴും പ്രേമലത ഓരോരോ കാര്യങ്ങൾ ശേഖറിനോട് ചോദിക്കുന്നുണ്ടായിരുന്നു. ശേഖർ ഒരല്പം തിരക്ക് അഭിനയിച്ചു. എന്നിട്ട് വേഗം ഭക്ഷണം കഴിച്ച് മുകളിലെ ബാൽക്കണിയിലേക്ക് പോയി.

"വല്യേട്ടൻ ഇപ്പോൾ എന്നോടൊന്നും മിണ്ടാറില്ല."

"അത് നിന്നോട് മിണ്ടാത്തതല്ല. സാറ് തിരക്കിലാണ്." പ്രേമലതയ്ക്കുള്ള മറുപടി കൊടുത്തത് അജയനായിരുന്നു.

"എന്നിട്ട് അജയേട്ടനോട് മിണ്ടുന്നുണ്ടായിരുന്നല്ലോ?"

"ഞാൻ അജിത്തിന്റെ കാര്യങ്ങളാണ് സാറിനോട് പറഞ്ഞത്. നീ ഭക്ഷണം കഴിക്ക്."

എല്ലാവരും ഭക്ഷണം കഴിച്ച് കഴിഞ്ഞപ്പോൾ ദേവകി എഴുന്നേറ്റു.

"മോളെ പാത്രങ്ങളൊക്കെ ഞാൻ കഴുകിക്കോളാം."

"അമ്മ വെറുതെ കഷ്ടപ്പെടേണ്ട ഇവിടെ പ്ലേറ്റ്സ് ഒക്കെ കഴുകാൻ മെഷീൻ ഉണ്ട്"

"കഷ്ടപ്പാട് ഒന്നുമില്ല മോളെ ഇത് ആകെ കുറച്ച് പ്ലേറ്റ് അല്ലേ ഉള്ളൂ"

"ശരിയെന്നാ അമ്മ അങ്ങനെ ചെയ്യാം"

മുകളിലത്തെ ബാൽക്കണിയിൽ എന്തൊക്കെയോ ആലോചിച്ചു നിൽക്കുകയായിരുന്നു ശേഖർ. അല്പം കഴിഞ്ഞപ്പോൾ അജയൻ ശേഖറിന്റെ അടുത്തേക്ക് വന്നു.

"സാർ... അനിത പറഞ്ഞു... സാർ എന്നെ വിളിക്കുന്നുണ്ടെന്ന്"

"ഞാൻ വിളിച്ചില്ലല്ലോ" അജയൻ അങ്ങനെ പറഞ്ഞപ്പോൾ ശേഖർ സംശയത്തോടെ പറഞ്ഞു.

"എന്നാൽ തെറ്റിയത് ആയിരിക്കും" അങ്ങനെ പറഞ്ഞ് അജയൻ താഴേക്ക് പോകാൻ ഒരുങ്ങി.

"അത് പിന്നെ അജയാ നിൽക്ക്..." ശേഖർ പെട്ടെന്ന് ആലോചിച്ചുകൊണ്ട് അജയനെ പിന്നെയും വിളിച്ചു. തന്നോട് ചോദിക്കാതെയാണ് അനിത അങ്ങനെ പറഞ്ഞത്. അപ്പോൾ അവൾ വേറെ എന്തോ ഉദ്ദേശിച്ചുകൊണ്ടാണ് അജയനോട് പറഞ്ഞിട്ടുണ്ടാവുക.

ശേഖറിന്റെ വിളി കേട്ടപ്പോൾ അജയൻ വീണ്ടും നിന്നു.

"എന്താണ് സാർ?"

"പ്രത്യേകിച്ചൊന്നുമില്ല എന്തെങ്കിലും സംസാരിച്ച് നിൽക്കാം എന്ന് കരുതി."

"ശരി സാർ" അനുസരണയുള്ള കുട്ടിയെ പോലെ അജയൻ

💬 Comments

View all comments