Chapter Title : ശേഖറിന്റെ സ്വന്തം അനിത 4 [Sarathy Reddy]
ശേഖറിന്റെ അടുത്തുനിന്നു. അത് കണ്ടപ്പോൾ ശേഖറിന് ചിരിയാണ് വന്നത്.
"സാറെന്താ ചിരിക്കുന്നത്?" വിനയത്തോടെ അജയൻ ശേഖറിനോട് ചോദിച്ചു.
"അജയന്റെ ഈ നിൽപ്പ് കണ്ടു ചിരിച്ചു പോയതാ. എനിക്ക് ആളുകൾ റെസ്പെക്ട് ഒക്കെ തരാറുണ്ട്. പക്ഷേ ഇത്രയും റെസ്പെക്ട് ഒന്നും ആരും തരാറില്ല. അജയന്റെ നിൽപ്പ് കണ്ടാൽ തോന്നും ഞാൻ അജയന്റെ മുതലാളി ആണെന്ന്."
"അത് ചെറുപ്പം മുതലേയുള്ള ശീലമാണ് സാർ പെട്ടെന്ന് മാറില്ല..."
"അത് ചെറുപ്പത്തിൽ നീ ഒരുപാട് കഷ്ടപ്പെട്ടില്ലേ. ഇപ്പോൾ ആ കഷ്ടപ്പാടൊക്കെ ഒരുവിധം മാറിയില്ലേ. ഇനി അതിന്റെ ആവശ്യം ഒന്നുമില്ല. ആളുകളോട് ബഹുമാനം വേണം. എന്നുവെച്ച് ബഹുമാനം ഓവർ ആക്കേണ്ട കാര്യം ഒന്നുമില്ല. അജയനെ ശരിക്കും എനിക്കും അനിതയ്ക്കും ഒക്കെ ഇഷ്ടമായി. അജയന് വേണമെങ്കിൽ എന്നെ ഒരു സുഹൃത്തിനെ പോലെ കാണാം. സത്യത്തിൽ എന്റെ പ്രായമേ ഉള്ളൂ അജയന്. പക്ഷേ സ്ഥിരം ഇങ്ങനെയുള്ള അലച്ചിലും മറ്റും കൊണ്ടായിരിക്കും അജയനെ കാണുമ്പോൾ എന്നെക്കാളും പ്രായം തോന്നുന്നുണ്ട്. അജയന് വേണമെങ്കിൽ ഞാൻ ഒരു ജോലി ശരിയാക്കാം."
"അങ്ങനെ പറയുന്നത് സാറിന്റെ നല്ല മനസ്സാണ്. നിങ്ങൾ രണ്ടുപേരും വളരെ നല്ല ആളുകളാണ് സർ. സാറിനെ പരിചയപ്പെടാൻ പറ്റിയത് തന്നെ എന്റെ ഒരു വലിയ ഭാഗ്യമായിട്ടാണ് ഞാൻ കാണുന്നത്. എന്റെ അനിയന്റെ കാര്യത്തിൽ ആരും സഹായിക്കില്ല എന്നായിരുന്നു ഞാൻ കരുതിയത്."
"അനിയന്റെ കാര്യം എനിക്ക് വിട്ടേരെ അജയാ... ഈ ശേഖർ ജീവിച്ചിരിപ്പുണ്ടെങ്കിൽ തിങ്കളാഴ്ച അവൻ ജോയിൻ ചെയ്തിരിക്കും. പോരേ?" ശേഖർ അങ്ങനെ പറയുന്നത് കേട്ടപ്പോൾ അജയന്റെ മുഖം നല്ലതുപോലെ തെളിഞ്ഞു. അവന്റെ സന്തോഷം കണ്ടപ്പോൾ ശേഖറി ന് മനസ്സിലായി കുടുംബമാണ്
💬 Comments
View all comments