Chapter Title : ശേഖറിന്റെ സ്വന്തം അനിത 5 [Sarathy Reddy]
തന്നെ വെച്ചു. അജയൻ അത് ഒട്ടും പ്രതീക്ഷിച്ചില്ല. ശേഖർ ശരിക്കും ഒരു തമാശ കാട്ടിയതാണ്. അജയന് ഇപ്പോൾ ഇടാൻ ഡ്രസ്സ് ഒന്നുമില്ല. ഉടുതുണിയില്ലാതെ സ്റ്റെയർ ഇറങ്ങി താഴേക്ക് ചെല്ലുന്ന കാര്യം ആലോചിച്ചപ്പോൾ അവൻ അല്പം ഒന്നു വിരണ്ടു. കാരണം താഴെ മിക്കവാറും ദേവകി ഉണർന്നെഴുന്നേറ്റ് കാണും. അജയൻ മിഴിച്ചു നിൽക്കുന്നത് കണ്ട് അനിത ശരിക്കും ചിരിച്ചു.
"കളിക്കാതെ ഡ്രസ്സ് എടുത്തു കൊടുക്ക് ബേബി... അജയൻ കുറച്ച് ബഹുമാനം തന്നതല്ലേ..." അലമാരയിൽ നിന്നും അവൾക്ക് ധരിക്കാനുള്ള ഡ്രസ്സ് എടുത്തു കൊണ്ട് അനിത ശേഖറിനോട് പറഞ്ഞു.
"അജയന്റെ ഈ ബഹുമാനം എനിക്ക് നല്ല ബോർ ആകുന്നുണ്ട്" അങ്ങനെ പറഞ്ഞുകൊണ്ട് ശേഖർ അതേ ഡ്രസ്സ് കയ്യിലെടുത്തു. എന്നിട്ട് അത് അജയനെ നിർബന്ധിച്ച് ഏൽപ്പിച്ചു. അജയൻ ഒരല്പം വളിച്ച ചിരിയോടെ ശേഖറിന്റെ കയ്യിൽനിന്നും ഡ്രസ്സ് വാങ്ങി.
"താങ്ക്സ് സർ..." അജയന്റെ ബഹുമാനത്തോടെയുള്ള നിൽപ്പും അവന്റെ താങ്ക്സ് പറച്ചിലും ഒക്കെ കേട്ടപ്പോൾ പിന്നെയും കുറച്ചുകൂടി കമന്റ് അടിക്കാം എന്ന് ശേഖർ കരുതിയതാണ്. പക്ഷേ വേണ്ട എന്ന് വച്ചു. അജയൻ പാവമാണ്. താൻ എങ്ങനെയൊക്കെ കളിയാക്കി കമന്റ് പറഞ്ഞാലും മിണ്ടാതെ നിന്ന് കേൾക്കത്തെ ഉള്ളൂ. വെറുതെ അത് മുതലെടുക്കണ്ട.
"ഓഹ്... മൈ ലവ്... ബേബി... ഇന്ന് മോൾ സാരി ഉടുത്താൽ മതി" അലമാരയിൽ നിന്നും ഒരു സ്റ്റൈലിഷ് ജീൻസും ടോപ്പും അനിത എടുക്കുന്നത് കണ്ടപ്പോൾ ശേഖർ അവളോട് നല്ലതുപോലെ പഞ്ചാര ഒലിപ്പിച്ച് പറഞ്ഞു.
അനിതയുടെ സെൽഫ് ചോയ്സ് എപ്പോഴും ചുരിദാർ ആയിരിക്കും. പക്ഷേ ഔട്ടിങ്ങിന് പോകുമ്പോൾ നല്ലതുപോലെ എക്സ്പോസ് ചെയ്യുന്ന ടോപ്പും പിന്നെ ജീൻസോ മറ്റോ
💬 Comments
View all comments