0%

Chapter Title : ശേഖറിന്റെ സ്വന്തം അനിത 5 [Sarathy Reddy]

Author : SarathyReddy Read All Parts 93.7K

ചുറുചുറുക്കോടെ ശേഖർ അനിതയോട് പറഞ്ഞു.

"ദാ ഇപ്പോൾ റെഡി ആകും..." ശേഖർ നല്ല മൂഡിലാണെന്ന് കണ്ടപ്പോൾ അനിതയും അതിനൊപ്പം തന്നെ മൂഡിലായി. അവൾ എപ്പോഴും ശ്രദ്ധിക്കുന്ന ഒരു കാര്യമാണ്. ശേഖർ മൂഡ് ഓഫ് ആണെങ്കിൽ എങ്ങനെയും ശേഖറിനെ സന്തോഷിപ്പിക്കാൻ നോക്കും. ഇനി അഥവാ ശേഖർ നല്ല മൂഡിലാണെങ്കിൽ എന്തൊക്കെ അസ്വസ്ഥതകൾ അപ്പോൾ അവൾക്കുണ്ടെങ്കിലും അതൊന്നും അവൾ കണക്കിലെടുക്കാതെ ശേഖറിന്റെ താല്പര്യങ്ങൾക്ക് മാത്രം പ്രാധാന്യം കൊടുക്കും. ജീവിതം മൊത്തത്തിൽ ശേഖറിന് ഉഴിഞ്ഞു വച്ചിരിക്കുന്നതുപോലെ. ഇതൊക്കെ ശേഖറിന് നന്നായിട്ട് അറിയാം. വിവാഹം കഴിഞ്ഞ് തുടക്കത്തിൽ അനിതയെ ശേഖർ ഇതിന്റെ പേരിൽ കുറെ ഉപദേശിക്കുക ഒക്കെ ചെയ്തിരുന്നു. തന്റെ താല്പര്യങ്ങൾക്ക് മാത്രമല്ല സ്വന്തം താൽപര്യങ്ങൾക്കും പ്രാധാന്യം കൊടുക്കണമെന്ന് അവൻ അവളോട് ഒരുപാട് പറഞ്ഞു നോക്കി. പക്ഷേ എത്രയൊക്കെ പറഞ്ഞാലും അനിതയ്ക്ക് ശേഖർ കഴിഞ്ഞേ ഉള്ളൂ ബാക്കി എന്തും. ശേഖറിനോട് അവൾ ഈ കാണിക്കുന്ന പൊസസീവ്നെസിന്റെ ഒരു പ്രധാന കാരണം അതാണ്. ശേഖർ തന്റേത് മാത്രമാണ്... അല്ലെങ്കിൽ അങ്ങനെ ആവണം... അതൊരുതരം ഭ്രാന്ത് പോലെയാണ് അനിതയ്ക്ക്.

"സർ... ഞാൻ എന്നാ താഴേക്ക് പോവാ..." അജയൻ അനുവാദം ചോദിച്ചിട്ട് വസ്ത്രം തിരയാൻ തുടങ്ങി. അപ്പോഴാണ് അവൻ ഓർത്തത് തലേദിവസം ധരിച്ച വസ്ത്രങ്ങൾ ഒക്കെ താഴെയുള്ള സ്റ്റോറൂമിലെ വാഷിംഗ് മെഷീനിൽ ആണ്.

"ദാ ഈ ഡ്രസ്സ് ഇട്ടോ അജയാ..." അലമാരയിൽ നിന്നും പുതിയൊരു ജോഡി ഡ്രസ്സ് എടുത്ത് നീട്ടിക്കൊണ്ട് ശേഖർ പറഞ്ഞു.

"അയ്യോ സാർ വേണ്ട..." പതിവുപോലെ വളരെ ഭവ്യതയോടെ അജയൻ പറഞ്ഞു.

"എന്നാ വേണ്ടെങ്കിൽ വേണ്ട..." അങ്ങനെ പറഞ്ഞുകൊണ്ട് ശേഖർ ഡ്രസ്സ് പഴയതുപോലെ അലമാരയിൽ

💬 Comments

View all comments