Chapter Title : ശേഖറിന്റെ സ്വന്തം അനിത 5 [Sarathy Reddy]
ഒരു ബ്ലൗസ്.
ശേഖർ വേണ്ട എന്ന് പറഞ്ഞപ്പോൾ അധികം വർക്കുകൾ ഒന്നുമില്ലാത്ത പച്ചനിറത്തിലുള്ള മനോഹരമായ ഒരു കോട്ടൺ സാരി അവൾ എടുത്തു. അതവൾ റിലേറ്റീവ്സിന്റെ വീട്ടിലോ മറ്റോ പോകുമ്പോൾ ധരിക്കുന്നതാണ്. ആ സാരിക്കൊപ്പം അവൾ ധരിക്കുന്നത് സാധാരണ മട്ടിലുള്ള ഒരു ബ്ലൗസ് ആണ്. അപ്പോഴേക്കും അജയൻ ഡ്രസ്സ് ധരിച്ചു കൊണ്ട് പുറത്തേക്കിറങ്ങി.
"സാർ ഞാൻ താഴേക്ക് പോവാ..." അങ്ങനെ പറഞ്ഞുകൊണ്ട് അവൻ പുറത്തേക്കു നടന്നു.
"ആദ്യം നമ്മൾ എങ്ങോട്ടാ പോകുന്നേ?" അടിവസ്ത്രങ്ങളൊക്കെ ധരിച്ച് അവൾ സാരി ധരിക്കാൻ തുടങ്ങിയിരുന്നു. അനിത വസ്ത്രം ധരിക്കാനും മേക്കപ്പിനും ഒന്നും അധികം സമയം പാഴാക്കില്ല. ശേഖറിനെ തനിക്കുവേണ്ടി വെയിറ്റ് ചെയ്യിപ്പിക്കുന്നത് അവൾക്ക് തീരെ ഇഷ്ടമല്ല.
"അങ്ങനൊന്നുമില്ല... ഇവിടിപ്പം ആളും തിരക്കുമൊക്കെ ആയതുകൊണ്ട് എനിക്ക് എന്റെ മോളെയും കൊണ്ട് എങ്ങോട്ടെങ്കിലും ഒന്ന് പോയാൽ മതി." ശേഖർ അങ്ങനെ പറഞ്ഞപ്പോൾ അനിത ചിരിച്ചു.
"രാവിലെ എന്തായാലും ദേവകിയമ്മ എന്തെങ്കിലും ഉണ്ടാക്കി കാണും. ശേഖറിന് പറ്റുമെങ്കിൽ അതൊന്ന്... അല്ലെങ്കിൽ വേണ്ട... ഞാൻ വേറെ സ്മൂത്തി ഉണ്ടാക്കാം" അനിത ഒരു റിക്വസ്റ്റ് എന്ന മട്ടിൽ പറഞ്ഞു.
"ഇനിയിപ്പം സ്മൂത്തി ഒന്നും ഉണ്ടാക്കണ്ട. ദേവകിചേച്ചി എന്തെങ്കിലും ഉണ്ടാക്കിയെങ്കിൽ ഞാനത് കഴിക്കാം... നമുക്ക് ഒരുമിച്ചിരുന്ന് കഴിക്കാം"
അങ്ങനെ പറഞ്ഞുകൊണ്ട് ശേഖർ അനിതയെ വട്ടം ചുറ്റിപ്പിടിച്ചു. അനിത അപ്പോൾ അതിനു വേണ്ടി കാത്തു നിന്നതുപോലെ ശേഖറിന്റെ കഴുത്തിലൂടെ കയ്യിട്ട് അവന്റെ മുഖം അവളുടെ മുഖത്തിനോട് ചേർത്തു. അനിതയുടെ മുഖം തന്റെ മുഖത്തിനോട് ചേർന്നപ്പോൾ അവളുടെ ചുണ്ടുകളിലെ ദന്ദക്ഷതങ്ങൾ ശേഖർ വളരെ വ്യക്തമായി കണ്ടു. അജയന്റെ ചുണ്ട് കടിയുടെ ഫൈനൽ റിസൾട്ട് ആണ്.
💬 Comments
View all comments