Chapter Title : ശേഖറിന്റെ സ്വന്തം അനിത 5 [Sarathy Reddy]
കാര്യമായും ശേഖർ പറഞ്ഞു.
"എന്നാ എന്റെ മോള് വേഗം റെഡിയാക്..." അവളുടെ നെറ്റിയിൽ ഒരു ഉമ്മ കൊടുത്തുകൊണ്ട് അവൻ പറഞ്ഞു.
"റെഡിയായി... ഹെയർ ഒന്ന് ഫിക്സ് ചെയ്താൽ മാത്രം മതി..." അങ്ങനെ പറഞ്ഞുകൊണ്ട് അവൾ ഹെയർ ഡ്രയർ എടുത്ത് മുടി ഉണക്കാൻ തുടങ്ങി. വളരെ പെട്ടെന്ന് തന്നെ അവൾ റെഡി ആയി. മുഖത്ത് അധികം മേക്കപ്പ് ഉപയോഗിക്കുന്ന പതിവ് അനിതയ്ക്കില്ല. മേക്കപ്പിന്റെ ആവശ്യം തന്നെ അവൾക്കില്ല. ഒരു മുഖക്കുരുവോ പാടോ ഒന്നും തന്നെ ഇല്ലാതെ മുഖം അത്രമേൽ സുന്ദരമാണ്.
പിന്നെയും ഓരോരോ കാര്യങ്ങൾ സംസാരിച്ചുകൊണ്ട് അവർ രണ്ടുപേരും മുറിവിട്ട് ഇറങ്ങി. അനിത പറഞ്ഞതുപോലെ തന്നെ രാവിലെ ബ്രേക്ക് ഫാസ്റ്റ് ഉണ്ടാക്കിവെച്ച് ദേവകി കാത്തിരിക്കുന്നുണ്ടായിരുന്നു.
"ദേവകിയമ്മ... ബ്രേക്ക്ഫാസ്റ്റ് ഉണ്ടാക്കിയെങ്കിൽ എടുത്തോളൂ. ശേഖറും ഇന്ന് കഴിക്കുന്നുണ്ട്." സ്റ്റെയർകെയ്സ് ഇറങ്ങിവന്ന അനിത അങ്ങനെ പറഞ്ഞപ്പോൾ ദേവകിക്ക് വളരെ സന്തോഷമായി. മുറ്റത്ത് അജയൻ എക്സസൈസ് ചെയ്യുകയാണ്.
ശേഖറും അനിതയും ബ്രേക്ക്ഫാസ്റ്റ് കഴിക്കാനായിട്ട് ഇരുന്നു. പാലപ്പവും വെജിറ്റബിൾ സ്റ്റൂവും ആണ്. ശേഖറിന്റെ ഇഷ്ടങ്ങളൊക്കെ ദേവകിക്ക് നല്ലതുപോലെ അറിയാം. ശേഖറും അനിതയും സന്തോഷത്തോടെ അത് കഴിച്ചു.
"കുഞ്ഞും മോളും ഇന്ന് എവിടെയെങ്കിലും പോകുന്നുണ്ടോ?" അനിത പതിവില്ലാതെ സാരിയും ഉടുത്തു വന്നപ്പോൾ ദേവകി കുശലം ചോദിച്ചു.
"ഇന്ന് സാറ്റർഡേ അല്ലേ... ഞങ്ങൾ വെറുതെ ഔട്ടിങ്ങിന് പോവുകയാണ്... നിങ്ങൾക്ക് എന്താവശ്യമുണ്ടെങ്കിലും പുറത്തുള്ള കാർ എടുക്കാൻ അജയനോട് പറയണം... പ്രേമലത എവിടെ?"
"അവൾ ഇപ്പോഴും കിടന്നുറങ്ങുവാണ്." പ്രേമലത കിടക്കുന്ന മുറിയിലേക്ക് നോക്കിക്കൊണ്ട് ദേവകി പറഞ്ഞു
"ഉറങ്ങട്ടെ... ഗർഭിണിയല്ലേ..." അനിത അങ്ങനെ പറഞ്ഞപ്പോഴേക്കും അവർ ഭക്ഷണം കഴിച്ചു എഴുന്നേറ്റു.
"അജയന്റെ എക്സസൈസ്
💬 Comments
View all comments