0%

Chapter Title : ശേഖറിന്റെ സ്വന്തം അനിത 5 [Sarathy Reddy]

Author : SarathyReddy Read All Parts 98.6K

കഴിഞ്ഞില്ലേ?" മുറ്റത്തേക്ക് ഇറങ്ങിയ ശേഖർ അജയന്റെ വളരെ കാര്യമായുള്ള എക്സസൈസ് കണ്ടുകൊണ്ട് ചോദിച്ചു. ശേഖറിനെ കണ്ടതും അജയൻ എക്സസൈസ് ചെയ്യുന്നത് നിർത്തി.

"കഴിയാറായി... ഇതൊക്കെ ഉള്ളതുകൊണ്ടാണ് ഞാനൊക്കെ പിടിച്ചുനിൽക്കുന്നത്" എക്സസൈസ് ചെയ്തതുകൊണ്ട് തന്നെ നല്ലതുപോലെ അജയൻ കിതക്കുന്നുണ്ടായിരുന്നു. ശേഖർ അപ്പോൾ മനസ്സിൽ അജയന്റെ രാവിലെ തന്നെ തന്റെ ബെഡ്റൂമിൽ തന്റെ സ്വന്തം ഭാര്യയുടെ മേൽ നടത്തിയ എക്സസൈസിനെ കുറിച്ച് ഓർത്ത് ചിരിച്ചു.

"അജയാ ഞങ്ങള് പുറത്തേക്കൊന്നു പോകുവാ... ആവശ്യം വരുമ്പോൾ വണ്ടി എടുക്കാൻ മറക്കരുത്... വണ്ടിയുടെ വിലയല്ല പ്രശ്നം... മനുഷ്യന്റെ ജീവനാണ്... ഈ കിടക്കുന്ന വണ്ടി വെറുതെ കത്തിപ്പോയാലും എനിക്ക് പ്രശ്നമൊന്നുമില്ല... പക്ഷേ എന്റെ വീട്ടിൽ ആയിരിക്കുമ്പോൾ നിങ്ങൾക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാകാൻ പാടില്ല... പുറത്തേക്ക് പോകാൻ ഓട്ടോ വല്ലതും വിളിച്ചു എന്ന് ഞാൻ അറിഞ്ഞാൽ പിന്നെ നമ്മൾ തമ്മിൽ യാതൊരു സൗഹൃദവും ഉണ്ടാവില്ല." അജയൻ കാർ എടുക്കില്ല എന്നുള്ള ധാരണയിൽ അവന് ഒരു മുന്നറിയിപ്പ് കൊടുക്കുന്നത് പോലെ ശേഖർ പറഞ്ഞു.

"എടുത്തോളാം സാർ..." അജയൻ നല്ല ബഹുമാനത്തോടെ പറഞ്ഞു

പതിവുപോലെയുള്ള അജയന്റെ ബഹുമാനം ശേഖറിന് ചെറിയൊരു മുഷിച്ചിൽ ഉണ്ടാക്കുന്നുണ്ടെങ്കിലും അതിന്റെ നീരസം ഒന്നും ശേഖർ അജയനോട് കാണിച്ചില്ല. അവൻ അവന്റെ സ്ഥാനത്ത് നിൽക്കുന്നു അതിൽ എന്താ തെറ്റ്. കുടുംബവുമായിട്ട് കഴിയുന്നവരാണ്. അങ്ങനെയുള്ളവരൊന്നും നിലവിട്ട് പെരുമാറില്ല. മനസ്സിൽ അങ്ങനെയൊക്കെ പറഞ്ഞുകൊണ്ട് ശേഖർ കാർ എടുത്തു. അനിത ഫ്രണ്ട് സീറ്റിൽ കയറിയിരുന്നു.

"മറ്റേ കാറിന്റെ കീ എവിടെയാ ഇരിക്കുന്നത് എന്ന് അജയന് അറിയാമോ?" കാറിനകത്ത് നിന്നും പുറത്തേക്ക് നോക്കി ശേഖർ അജയനോട് ചോദിച്ചു. ശേഖറിന്റെ ചോദ്യത്തിൽ നല്ല കരുതൽ

💬 Comments

View all comments