0%

Chapter Title : ശേഖറിന്റെ സ്വന്തം അനിത 5 [Sarathy Reddy]

Author : SarathyReddy Read All Parts 99.6K

ഉണ്ടായിരുന്നു.

"അറിയാം സാർ... ഇന്നലെ അനിത പറഞ്ഞിരുന്നു." അജയൻ അങ്ങനെ പറഞ്ഞപ്പോൾ ഇന്നലെ രാത്രി മുഴുവൻ തന്റെ ഭാര്യ അവനൊപ്പം ആയിരുന്നല്ലോ എന്നുള്ള കാര്യം ശേഖർ ഓർത്തു. ചിലപ്പോൾ ഒരുപാട് കാര്യങ്ങളൊക്കെ പറഞ്ഞിട്ടുണ്ടാവും. കളികഴിഞ്ഞ് അങ്ങനെ പെട്ടെന്ന് ഉറങ്ങാൻ സാധ്യത ഇല്ലല്ലോ.

"അപ്പോൾ ശരി... ഓക്കേ... എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ വിളിക്ക്. എന്റെ നമ്പർ കയ്യിലുണ്ടല്ലോ അല്ലേ.... പിന്നെ അനിതയുടെ നമ്പർ കൂടി മേടിച്ചു വച്ചോ..."

"അതെന്തിനാ?" അനിത പുരികം ചുളിച്ചുകൊണ്ട് ശേഖറിനോട് ചോദിച്ചു.

അനിതയ്ക്ക് വേറെ ആർക്കെങ്കിലും അവളുടെ മൊബൈൽനമ്പർ കൊടുക്കുന്നത് ഒട്ടും ഇഷ്ടമുള്ള കാര്യമല്ല. അതവൾ എപ്പോഴും പറയാറുണ്ട്. അവളുടെ മൊബൈലിലേക്ക് ശേഖർ മാത്രം വിളിച്ചാൽ മതി... അവൻ മാത്രം മെസ്സേജ് അയച്ചാൽ മതി... ഇങ്ങനെയൊക്കെയുള്ള ചില നിർബന്ധങ്ങൾ ഉണ്ട് അനിതയ്ക്ക്... അതിപ്പോ അടുത്ത സുഹൃത്തുക്കൾ ആണെങ്കിലും ബന്ധുക്കൾ ആണെങ്കിലും അങ്ങനെ തന്നെ. അനിതയോട് സംസാരിക്കാൻ വേണ്ടി അവരൊക്കെ ശേഖറിനെ തന്നെയാണ് വിളിക്കുന്നത്.

"എന്റെ ഫോണിൽ വിളിച്ചിട്ട് കിട്ടിയില്ലെങ്കിൽ മോളേ വിളിക്കാമല്ലോ." ശേഖർ അങ്ങനെ പറഞ്ഞപ്പോൾ അനിത അവളുടെ നമ്പർ അജയന് കൊടുത്തു.

"ശേഖറിനെ വിളിച്ചിട്ട് കിട്ടിയില്ലെങ്കിൽ മാത്രം എന്നെ വിളിച്ചാൽ മതി കേട്ടോ" അനിത അജയനോട് പറഞ്ഞു. അജയന് ഫോൺ നമ്പർ കൊടുത്തത് അവൾക്ക് തീരെ ഇഷ്ടമായില്ല എന്ന് ശേഖറിന് മനസ്സിലായി.

ശേഖർ കാർ സ്റ്റാർട്ട് ചെയ്തു. വീക്കെൻഡിൽ എല്ലാം അവർ പുറത്തിറങ്ങുന്നതാണ്. അതുകൊണ്ട് ഇതൊരു പുതുമയുള്ള കാര്യമൊന്നുമല്ല. നഗരത്തിലെ എല്ലാ കുറുക്ക് വഴികളും ശേഖറിന് നല്ലതുപോലെ അറിയാം.

"നമുക്ക് ആദ്യം പോയി ഒരു സിനിമ കാണാം. കുറെ കാലമായില്ലേ തീയേറ്ററിൽ പോയി സിനിമ

💬 Comments

View all comments