Chapter Title : ശേഖറിന്റെ സ്വന്തം അനിത 5 [Sarathy Reddy]
കണ്ടിട്ട്."
"അതിന് ശേഖറിന് തിയേറ്ററിൽ പോകുന്നത് ഇഷ്ടമല്ലല്ലോ... വീട്ടിൽ തന്നെ ഹോം തിയേറ്റർ സെറ്റപ്പ് ഉള്ളപ്പോൾ..."
"ഇന്നെന്തായാലും തിയേറ്ററിൽ പോയി കാണാം"
"ഓക്കേ ഡിയർ... എല്ലാം ബേബി പറയുന്നപോലെ"

നഗരങ്ങളിലെ കാഴ്ചകൾ ഒക്കെ കണ്ട് അവർ തിയേറ്ററിൽ പോയി സിനിമയ്ക്കു കയറി. ഒരു ക്ലാസിക് ഇംഗ്ലീഷ് മൂവിയാണ്. സിനിമ തുടങ്ങി അല്പം കഴിഞ്ഞപ്പോൾ അനിതയുടെ അടുത്ത് മറ്റൊരു ചെറുപ്പക്കാരൻ വന്നിരുന്നു. അത് ശേഖറിന് തീരെ ഇഷ്ടപ്പെട്ടില്ല. സിനിമ കാണുന്നതിന്റെ ഇടയ്ക്ക് അവന്റെ ഭാഗത്ത് നിന്നും ചില തൊടലും പിടിക്കലും ഒക്കെ ശേഖർ ശ്രദ്ധിച്ചു. അനിത പ്രതികരിക്കാത്തത് താൻ എന്തെങ്കിലും ചെയ്യുമോ എന്ന ഭയത്താൽ ആയിരിക്കും. ഇന്റർവെൽ വരെ ശേഖർ എങ്ങനെയോ പിടിച്ചുനിന്നു.
"നമുക്ക് പുറത്തുപോയി എന്തെങ്കിലും സ്നാക്സ് കഴിക്കാം" ശേഖർ അങ്ങനെ പറഞ്ഞപ്പോൾ അനിത എഴുന്നേറ്റു. സ്നാക്സ് കഴിക്കുന്ന ശീലം രണ്ടുപേർക്കും ഇല്ല.
"വല്ലാത്ത ബോർ തോന്നുന്നു. നമുക്ക് സിനിമ കണ്ടിന്യൂ ചെയ്യണോ?"
"വേണ്ട ശേഖർ... നമുക്ക് പോകാം" അങ്ങനെ പറഞ്ഞുകൊണ്ട് അവർ രണ്ടുപേരും തിയേറ്റർ വിട്ടു.
ശേഖർ വീണ്ടും കാർ ഓടിച്ചു കൊണ്ടുപോയി.
"അയാൾ എന്റെ അടുത്ത് വന്നിരുന്നത് ഇഷ്ടപ്പെട്ടില്ല അല്ലേ" ശേഖർ ഡ്രൈവ് ചെയ്തുകൊണ്ടിരുന്നപ്പോൾ കൃസൃതി നിറഞ്ഞ ചിരിയോടെ അനിത ശേഖറിനോട് ചോദിച്ചു.
"അതെ എനിക്ക് ശരിക്കും ഇഷ്ടപ്പെട്ടില്ല. പിന്നെ എങ്ങനെയൊക്കെയോ കടിച്ചു പിടിച്ചിരുന്നതാണ്."
"ഞാൻ ശേഖറിന്റെ മുഖത്തേക്ക് ഇടയ്ക്കിടയ്ക്ക് നോക്കുന്നുണ്ടായിരുന്നു. ആദ്യം ഞാൻ കരുതിയത് ശേഖറിന് ഇഷ്ടമായി കാണുമെന്നാണ്. കാരണം ശേഖർ അനിഷ്ടം ഒന്നും കാണിച്ചിരുന്നില്ല. നമുക്ക് സ്നാക്സ് കഴിക്കാൻ പോകാം എന്ന് പറഞ്ഞപ്പോഴാണ് ഇഷ്ടപ്പെട്ടില്ലെന്നു മനസ്സിലായത്. സോറി ഡിയർ..." അങ്ങനെ പറഞ്ഞുകൊണ്ട്
💬 Comments
View all comments