Chapter Title : ശേഖറിന്റെ സ്വന്തം അനിത 5 [Sarathy Reddy]
ഒരുപാട് ഇഷ്ടമായി..." അനിതയെ ചേർത്തുപിടിച്ചുകൊണ്ട് സുധാമണി പറഞ്ഞു. അനിത ശേഖറിനെ നോക്കി പുഞ്ചിരിച്ചു.
"ഇത്ര പെട്ടെന്ന് ഇഷ്ടമായോ? കൊള്ളാമല്ലോ... മോൾക്ക് ഇഷ്ടമായോ സുധാമണി ചേച്ചിയെ...."
"എനിക്കിഷ്ടമായി... എനിക്ക് ചേച്ചിയേയും ഇഷ്ടമായി... ഈ വീടും ഇഷ്ടമായി..." അനിത അങ്ങനെ പറഞ്ഞുകൊണ്ട് സുധാമണിയുടെ കവിളിൽ ഒരു ഉമ്മ കൊടുത്തു. അത് കണ്ട് സുധാമണിയും അനിതയെ ചേർത്തുപിടിച്ച് കവിളിൽ വാത്സല്യത്തോടെ ഉമ്മ വച്ചു.
"ആഹാ ഇപ്പോൾ രണ്ടുപേരും അടയും ചക്കരയുമായല്ലോ... അപ്പോൾ ഞാൻ പുറത്ത്... സുധാമണി ചേച്ചിയെ അത്രയ്ക്ക് ഇഷ്ടമായെങ്കിൽ മോൾ ഒരു കാര്യം ചെയ്യ്.... ഒരു രണ്ടു മൂന്നു ദിവസം ഇവിടെ നിക്ക് എന്നിട്ട്... നമുക്ക് വീട്ടിൽ പോകാം എന്താ?.." അനിതയെ നോക്കിക്കൊണ്ട് തമാശ രൂപത്തിൽ ശേഖർ പറഞ്ഞു.
"ശേഖർ ഇവിടെ എനിക്കൊപ്പം നിൽക്കുമെങ്കിൽ ഞാനും റെഡി" അനിത ആവേശത്തോടെ പറഞ്ഞു.
സുധാമണിയുടെ വീട്ടിൽ നിൽക്കാൻ അനിത സമ്മതിച്ചത് ശേഖറിന് ചെറിയൊരു അത്ഭുതമായിരുന്നു. പിന്നെ തന്റെ സാന്നിധ്യം ഉണ്ടെങ്കിൽ എവിടെ നിൽക്കാനും അനിത റെഡിയാണ് അതിപ്പോ യുദ്ധം നടക്കുന്ന അതിർത്തിയിൽ ആണെങ്കിലും. എന്നു വെച്ചിട്ട് അനിതയെ നിർത്താൻ പറ്റിയ സ്ഥലം ഒന്നുമല്ല ഇത്.
കോളേജിൽ പഠിക്കുന്ന സമയത്ത് ഒരു കൂട്ടുകാരൻ വഴിയാണ് സുധാമണിയെ ശേഖർ പരിചയപ്പെടുന്നത്. ശേഖറിന്റെ കുടുംബവും പശ്ചാത്തലവും ഒക്കെ മനസ്സിലാക്കിയപ്പോൾ സുധാമണിക്ക് വലിയ കാര്യമായി. പണക്കാരായിട്ടുള്ള ആളുകളുമായിട്ട് ഒരു സൗഹൃദം സൃഷ്ടിക്കുന്നത് സുധാമണിയെ പോലെയുള്ളവർക്ക് വലിയ കാര്യം തന്നെയാണ്. എന്നുവെച്ച് ഒരു മൂന്നാംകിട വേശ്യ ഒന്നുമല്ല സുധാമണി. തന്നെത്താൻ കൊടുക്കുന്ന തൊഴിലിൽ നിർത്തിയിട്ട് വർഷങ്ങളായി. പിന്നീടങ്ങോട്ട് കൂട്ടിക്കൊടുപ്പ് മാത്രമേ ഉള്ളൂ. വിവാഹത്തിന് മുമ്പ് അവർ അനിതയെ പോലെ
💬 Comments
View all comments