0%

Chapter Title : ശേഖറിന്റെ സ്വന്തം അനിത 5 [Sarathy Reddy]

Author : SarathyReddy Read All Parts 119.8K

ആശ്വസിപ്പിക്കാൻ വേണ്ടിയാണ് ശേഖർ അങ്ങനെയൊക്കെ പറഞ്ഞത്. ഭാര്യ ഗർഭിണിയാകുമ്പോൾ ഈ പറഞ്ഞ ബോണസ് ഒക്കെ ശേഖറിന് കിട്ടും. അത് ശേഖറിന്റെ ഭാര്യ ഗർഭിണിയാകുമ്പോൾ മാത്രം. അനിത ഒരു നാലഞ്ച് കൊല്ലത്തേക്ക് ഗർഭിണിയാകണ്ട എന്ന് കരുതി തന്നെയാണ്. തല്ക്കാലം അജയൻ ആ ബോണസ് എടുത്തോട്ടെ. അനിത പ്രീകോഷൻസ് ഒന്നും എടുത്തില്ലായിരുന്നുവെങ്കിൽ പ്രേമലതയെ ഇപ്പോൾ അഡ്മിറ്റ് ചെയ്തത് പോലെ ഒരു ഒൻപത് മാസം കഴിയുമ്പോൾ അവളെയും അഡ്മിറ്റ് ചെയ്യേണ്ടി വന്നേനെ. ആ സ്ഥിതിക്ക് അജയന് അവകാശപ്പെട്ടതാണ് വിഐപി റൂം.

"ശരിയാ അജയാ... എന്നാ നടക്കട്ടെ... എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ വിളിക്കാൻ മറക്കരുത്. അതിനു മടി കാണിക്കുകയും ചെയ്യരുത്. പൈസ അല്ല പ്രശ്നം. നമ്മുടെ സുഖവും സുരക്ഷയും ആണ്... നമ്മൾ അതിനാണ് പ്രാധാന്യം കൊടുക്കേണ്ടത്.." വലിയ കരുതലോടെയാണ് ശേഖർ അജയനോട് പറഞ്ഞത്.

"ശരി സാർ എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ ഞാൻ തീർച്ചയായും സാറിനെ വിളിക്കാം... സാറിനോട് എനിക്കിപ്പോൾ തീർത്താൽ തീരാത്ത നന്ദിയുണ്ട്..."

"ഇതിന് ഒരു നന്ദി പറച്ചിന്റെ ആവശ്യമൊന്നുമില്ല അജയാ... ശരി എന്നാ വന്നിട്ട് കാണാം..."

"വീടിന്റെ താക്കോൽ ഞങ്ങടെ കൈയിലുണ്ട്"

"അത് പ്രോബ്ലം ഒന്നുമില്ല. ഞങ്ങളുടെ കൈയിലും ഉണ്ട് താക്കോൽ. ശരി എന്നാ..." ശേഖർ ഫോൺ കട്ട് ചെയ്തു.

സമയം കുറച്ചു കടന്നുപോയി. അടുക്കളയിൽ നിന്നും സുധാമണിയും അനിതയും പുറത്തേക്ക് വന്നു. സുധാമണിയുടെ മുഖത്ത് ആകെ ഉണ്ടായിരുന്ന അങ്കലാപ്പ് മാറി. ഇപ്പോൾ പഴയതുപോലെ തന്നെ സന്തോഷമാണ്.

"അങ്ങോട്ട് പോയപ്പോൾ ഉള്ള ആളല്ലല്ലോ തിരിച്ചു വരുന്നത്" സുധാമണിയുടെ മുഖത്തെ സന്തോഷം കണ്ട് ശേഖർ പറഞ്ഞു. സുധാമണി അത് കേട്ട് ചിരിച്ചു.

"ഈ മോളെ എനിക്ക്

💬 Comments

View all comments