0%

Chapter Title : ശേഖറിന്റെ സ്വന്തം അനിത 5 [Sarathy Reddy]

Author : SarathyReddy Read All Parts 117.4K

എടുത്ത് അജയന്റെ നമ്പർ കാൾ ചെയ്തു. അജയൻ പെട്ടെന്ന് തന്നെ ലൈനിൽ കണക്റ്റായി.

"ഹലോ... സർ..." ഫോണിലൂടെ സംസാരിക്കുമ്പോഴും ഉണ്ട് അജയന്റെ ഭവ്യതയും ബഹുമാനവും ഒക്കെ.

"ങാ.... അജയാ അവിടെ കുഴപ്പമൊന്നുമില്ലല്ലോ അല്ലെ?.... ഞങ്ങളിപ്പോൾ കുറച്ച് ദൂരെയാണ്... അത്യാവശ്യം ആണെങ്കിൽ ഞങ്ങൾ വരാം..." അജയൻ വേണ്ട എന്ന് പറയും എന്ന് ഉറപ്പിച്ച് തന്നെയാണ് ശേഖർ അങ്ങനെ പറഞ്ഞത്. അങ്ങോട്ടേക്ക് പോകാൻ ശേഖറിന് ഒട്ടും താല്പര്യമുണ്ടായിരുന്നില്ല.

"അയ്യോ ഇവിടെ ഒരു കുഴപ്പവുമില്ല.... പിന്നെ കുറുപ്പ് സാർ...." ഞാൻ പറഞ്ഞത് മുഴുപ്പിക്കാതെ പകുതിക്ക് വച്ച് നിർത്തി.

"കുറുപ്പ് സാർ എന്തു പറഞ്ഞു?" കുറുപ്പിന്റെ പേര് കേട്ടതും ശേഖറിന് ചെറിയൊരു വല്ലായ്മ തോന്നി. കുറുപ്പ് ഇനി അജയനോട് വല്ലതും കുത്തി കുത്തി ചോദിച്ച് കാണുമോ എന്നൊരു ചിന്ത പെട്ടെന്ന് ശേഖറിന്റെ മനസ്സിലേക്ക് വന്നു.

"കുറുപ്പ് സാർ ഞങ്ങൾക്ക് വി ഐ പി റൂം ആണ് ചെയ്തു വച്ചിരിക്കുന്നത്.... വേണ്ട എന്ന് പറഞ്ഞിട്ടും സാറ് അതൊന്നും കേട്ടില്ല..." അജയൻ പറഞ്ഞത് കേട്ടപ്പോൾ ശേഖറിന് ആദ്യം ഒരു വല്ലായ്മ തോന്നി. കുറുപ്പ് ഇനി വേറെ എന്തെങ്കിലും കണ്ടു കൊണ്ടായിരിക്കുമോ ഇങ്ങനെയൊക്കെ ചെയ്തത്?. അങ്ങനെയൊരു ചിന്ത അവന്റെ മനസ്സിലേക്ക് ആദ്യം ഒന്ന് കടന്നു കൂടി.

"ഓ അത് സാരമില്ല... ഞാൻ സാറിനോട് നേരത്തെ ഒന്ന് സൂചിപ്പിച്ചിരുന്നു. വി ഐ പി റൂം എന്ന് പറയുന്നത് വലിയ കാര്യമൊന്നുമല്ല. പിന്നെ എന്റെ കമ്പനി കാർഡിൽ അതൊക്കെ എനിക്ക് കിട്ടുന്ന ഒരു ബോണസ് പോലെ തള്ളി പൊയ്ക്കോളും. പൈസയാകും എന്നോർത്ത് അജയൻ പേടിക്കണ്ട. എനിക്കൊട്ടും പൈസ മുടക്കില്ല" അജയനെ

💬 Comments

View all comments