0%

Chapter Title : ശേഖറിന്റെ സ്വന്തം അനിത 5 [Sarathy Reddy]

Author : SarathyReddy Read All Parts 117.4K

മോളെ ആദ്യമായിട്ട് കാണുവാ... മോള് വാ ചേച്ചി ഒരു കാര്യം പറയാം..." അങ്ങനെ പറഞ്ഞുകൊണ്ട് സുധാമണി അനിതയെ വിളിച്ചു. അനിത ശേഖറിനെ നോക്കി. സുധാമണിക്കൊപ്പം പോകാൻ ശേഖർ ആഗ്യം കാണിച്ചു. വീടിനെക്കുറിച്ചും മറ്റും സുധാമണി അനിതയ്ക്ക് ഒരു ചെറിയ ക്ലാസെടുക്കാൻ കൊണ്ടുപോയതാണെന്ന് മനസ്സിലായി. അത് സുധാമണിയുടെ പതിവ് രീതിയാണ്.

സുധാമണി അനിതയെയും വിളിച്ചുകൊണ്ട് അടുക്കളയിലേക്ക് പോയി. ശേഖർ അപ്പോഴാണ് മേശപ്പുറത്ത് ഉള്ള ഒരു ഫയൽ ശ്രദ്ധിച്ചത്. അവന്റെ മുഖത്ത് ഒരു പുഞ്ചിരി വിടർന്നു.

"ഇപ്പോഴും ഇതിനൊന്നും മാറ്റമില്ല...." അവൻ തന്നെത്താൻ പറഞ്ഞു. അവൻ ആ ഫയൽ വെറുതെ ഒന്ന് തുറന്നു പരിശോധിച്ചു. ഒരു മെഡിക്കൽ ചെക്കപ്പിന്റെ റിസൾട്ട് ആണ്. എച്ച്ഐവി പോലെയുള്ള എന്തെങ്കിലും ലൈംഗിക രോഗങ്ങളോ മറ്റോ ഉണ്ടോ എന്ന് ചെക്ക് ചെയ്യുന്നതിന്റെ റിസൾട്ട് ആണ്. 27 വയസ്സുള്ള ഒരു യുവാവിന്റെ ഡീറ്റെയിൽസ് ആണ് റിസൾട്ടിലുള്ളത്. അവന് യാതൊരുവിധ ലൈംഗിക രോഗങ്ങളും ഇല്ല എന്ന് കാണിച്ചു തരുന്ന റിസൾട്ട്. അഭിലാഷ് എന്നാണ് അവന്റെ പേര്. വയനാട്ടിലാണ് സ്ഥലം.

"ഇവൻ വയനാട്ടിൽ നിന്ന് കുറ്റിയും പറിച്ച് ഇതിന് വേണ്ടി ഇവിടെ വരെ വന്നോ? എന്തെങ്കിലും കാര്യമായിട്ട് കാണും... നെല്ല് പത്തായത്തിൽ ഉണ്ടെങ്കിൽ എലി ഇനി മൂന്നാറിൽ നിന്ന് ഓട്ടോ പിടിച്ചായാലും വരുമല്ലോ..." ശേഖർ തന്നെത്താൻ പറഞ്ഞു ചിരിച്ചു. അവൻ എന്നിട്ട് സുധാമണി കൊണ്ടുവന്നു വെച്ച ചായ എടുത്തു കുടിച്ചു.

'ഹോസ്പിറ്റലിൽ എത്തിയ സ്ഥിതിക്ക് അജയനെ വെറുതെ ഒന്ന് വിളിച്ചേക്കാം. എന്തൊക്കെ പറഞ്ഞാലും തനിക്കും അനിതയ്ക്കും ഒരുപാട് ഉപകാരങ്ങൾ ചെയ്തു തന്ന ആളല്ലേ.' മനസ്സിൽ അങ്ങനെ പറഞ്ഞുകൊണ്ട് ശേഖർ മൊബൈൽ

💬 Comments

View all comments