0%

Chapter Title : ശേഖറിന്റെ സ്വന്തം അനിത 5 [Sarathy Reddy]

Author : SarathyReddy Read All Parts 115.3K

വിവരിച്ചു.

"ഞാൻ മുകളിലത്തെ മുറികൾ ഒക്കെ ഒന്ന് കണ്ടിട്ട് വരാം" അങ്ങനെ പറഞ്ഞുകൊണ്ട് അനിത സ്റ്റെയർ കയറാൻ ഒരുങ്ങി.

"അയ്യോ അത് വേണ്ട... വേറൊന്നും വിചാരിക്കല്ലേ. മോളില് വേറെ ആൾക്കാരുണ്ട്" അങ്ങനെ പറഞ്ഞശേഷം സുധാമണി നിസ്സഹായതയോടെ ശേഖറിനെ നോക്കി. ശേഖറിന് കാര്യം മനസ്സിലായി. അവൻ സുധാമണിയെ നോക്കി പുഞ്ചിരിച്ചു.

"എന്നാൽ ഞാൻ ഒരു കാര്യം ചെയ്യാം. എന്റെ മോൾക്ക് എന്തായാലും മോളിലത്തെ മുറികൾ ഒക്കെ ഒന്ന് കണ്ടാൽ കൊള്ളാമെന്നുണ്ട്. മോളിൽ ഒഴിഞ്ഞ മുറി ഉണ്ടെങ്കിൽ ഞാൻ ബുക്ക് ചെയ്യാം. "

"അത് പിന്നെ.." സുധാമണി പിന്നെയും നിന്ന് പരുങ്ങി.

"എന്താ ചേച്ചിക്ക്... എനിക്ക് മുറി തരാൻ ബുദ്ധിമുട്ടുള്ളതുപോലെ...?" ശേഖറിന്റെ ചോദ്യത്തിൽ ചെറിയൊരു അതൃപ്തി ഉണ്ടായിരുന്നു.

"അയ്യോ അങ്ങനെ ഒന്നുമില്ല... ഞാൻ മോള് കൂടെ ഉള്ളത്കൊണ്ടാ ഒന്നു മടിച്ചത്" സുധാമണി ശേഖറിനെ അർത്ഥം വെച്ച് ഒന്ന് നോക്കി. സുധാമണിയുടെ ആ നോട്ടത്തിന്റെ അർത്ഥം ശേഖറിന് നന്നായിട്ട് മനസ്സിലായി.

"അതൊന്നും എനിക്കൊരു പ്രശ്നമല്ല ചേച്ചി. എന്റെ ഭാര്യയുടെ കാര്യം.... അതോർത്ത് ചേച്ചി പേടിക്കണ്ട... നോ പ്രോബ്ലം... ഞാൻ നോക്കിക്കോളാം" ശേഖർ അങ്ങനെ പറഞ്ഞെങ്കിലും സുധാമണിയുടെ മുഖത്ത് ഒരു ചെറിയ അങ്കലാപ്പ് ബാക്കി ഉണ്ടായിരുന്നു.

"ചേച്ചി മുകളിലത്തെ ഒഴിവുള്ള മുറിയുടെ ഒരു താക്കോൽ ഇങ്ങട് എടുത്തു കൊണ്ടു വാ... ആദ്യം ഞാൻ മോളെ അവിടെ കൊണ്ടു പോയി ഇരുത്തട്ടെ" സുധാമണി അനങ്ങുന്നില്ല എന്ന് കണ്ടപ്പോൾ ശേഖർ പറഞ്ഞു.

"ബുദ്ധിമുട്ടാണെങ്കിൽ വേണ്ട" സുധാമണിയുടെ പരുങ്ങല് കണ്ടപ്പോൾ അനിത പറഞ്ഞു.

"അയ്യോ ബുദ്ധിമുട്ടൊന്നുമില്ല മോളെ... പിന്നെ മോള്... മോൾക്ക് ഇതൊന്നും പരിചയം കാണില്ല... ഞാൻ

💬 Comments

View all comments