0%

Chapter Title : ശേഖറിന്റെ സ്വന്തം അനിത 5 [Sarathy Reddy]

Author : SarathyReddy Read All Parts 113.2K

മാത്രമേ പറഞ്ഞിട്ടുള്ളൂ. പക്ഷേ ഞാൻ ഒരിക്കലും അവരുടെ വീട്ടിലേക്ക് ശേഖർ എന്നെ കൊണ്ടുവരുമെന്ന് എക്സ്പെക്ട് ചെയ്തില്ല."

"മോൾ ഒരിക്കൽ പറഞ്ഞില്ലേ സുധാമണി ചേച്ചിയെ ഒന്ന് നേരിട്ട് കണ്ടാൽ കൊള്ളാമെന്നുണ്ടെന്ന്. ഞാനത് ഓർക്കുന്നുണ്ട്."

"ഞാൻ ഈ വീടൊക്കെ ഒന്ന് നടന്നു കാണട്ടെ? ചേച്ചിയോട് ചോദിക്കണോ?" അനിത സോഫയിൽ നിന്നും എഴുന്നേറ്റു.

"എന്തിന്? മോൾ സ്വന്തം വീട് പോലെ നടന്നു കണ്ടോ." സോഫയിൽ ഇരുന്ന് ഒരു വീട്ടുകാരനെ പോലെ ശേഖർ പറഞ്ഞു. ശേഖറിന്റെ ഇരിപ്പ് കണ്ടാൽ തോന്നും അത് അവന്റെ വീടാണെന്ന്.

അനിത എഴുന്നേറ്റു. അവൾ ഹാളിലെ ഷെൽഫിൽ വെച്ചിരിക്കുന്ന അലങ്കാര ശിൽപ്പങ്ങൾ ഒക്കെ നോക്കി. അതിനുശേഷം അവൾ മറ്റു മുറികൾ ഒക്കെ നോക്കാൻ തുടങ്ങി. പുറമേ പഴയ വീട് ആണെങ്കിലും അകത്ത് പഴയ തറവാടിനെ ഓർമ്മിപ്പിക്കുന്ന പ്രൗഢിയാണ്. നല്ല വൃത്തിയും വെടിപ്പുള്ള വീടാണ്. അപ്പോഴേക്കും ആവി പറക്കുന്ന ചായയുമായി സുധാമണി അടുക്കളയിൽ നിന്നും വന്നു.

"മോൾ എവിടെ? ബാത്റൂമിൽ പോയോ?" ശേഖറിനൊപ്പം അനിതയെ കാണാഞ്ഞത് കൊണ്ട് സുധാമണി ചോദിച്ചു.

"ഓ ഇല്ല അവൾ ഈ വീടൊക്കെ ഒന്ന് കാണാൻ വേണ്ടി എഴുന്നേറ്റതാണ്."

"അയ്യോ മുകളിലേക്ക് എങ്ങാനും പോയോ?" സുധാമണി ഒരല്പം പരിഭ്രമത്തോടെയാണ് ചോദിച്ചത്.

"ഏയ് ഇല്ല... എന്താ ചേച്ചി?" ശേഖർ അങ്ങനെ ചോദിച്ചതും അകത്തെ മുറികൾ നോക്കാനായി പോയ അനിത അപ്പോഴേക്കും അവിടെ എത്തി.

"നല്ല ഭംഗിയുള്ള വീടാണ്." അനിത ചുറ്റും കണ്ണോടിച്ചുകൊണ്ട് സുധാമണിയോടായി പറഞ്ഞു.

"പണ്ട്... എന്റെ ഭർത്താവിന്റെ അച്ഛൻ പണികഴിപ്പിച്ച വീട്... ഞാൻ ഇപ്പോഴും ഭദ്രമായി അങ്ങനെതന്നെ സൂക്ഷിക്കുന്നു." പഴങ്കഥ എന്തോ പറയുന്ന മട്ടിൽ സുധാമണി

💬 Comments

View all comments