0%

Chapter Title : ശേഖറിന്റെ സ്വന്തം അനിത 5 [Sarathy Reddy]

Author : SarathyReddy Read All Parts 111K

ഞാൻ നിന്നോട് നേരത്തെ പറഞ്ഞിരുന്ന സുധാമണി ചേച്ചി. കോളേജ് ഒക്കെ കഴിഞ്ഞപ്പോൾ ചേച്ചിയുമായിട്ടുള്ള കണക്ഷൻ ഒക്കെ പോയി." ശേഖർ സുധാമണിയെ ഔപചാരികമായി അനിതയ്ക്ക് പരിചയപ്പെടുത്തി കൊടുത്തു.

"അപ്പോ... സുധാമണി ചേച്ചി... ഇതാണ് എന്റെ ജീവന്റെ ജീവനായ... ഈ ശേഖറിന്റെ സ്വന്തം അനിത.... എന്നെ മാത്രം സ്നേഹിക്കുന്ന എന്റെ പ്രിയപ്പെട്ട ഭാര്യ." ശേഖർ തന്നെ സുധാമണിക്ക് പരിചയപ്പെടുത്തി കൊടുത്ത രീതി അനിതയ്ക്ക് വല്ലാതെ അങ്ങ് ഇഷ്ടപ്പെട്ടു. അവൾ അവരെ നോക്കി ചിരിച്ചു.

"ശേഖർ പറഞ്ഞിട്ടുണ്ട് ചേച്ചിയെ പറ്റി." അനിത സുധാമണിയോട് ഒരല്പം അടുപ്പം കാണിച്ചു.

"ആണോ?... എന്താ പറഞ്ഞത്? നല്ലതാണോ? മോശമാണോ?" സുധാമണി ആകാംക്ഷയോടെ ചോദിച്ചു.

"അതെന്തൊരു ചോദ്യമാണ് എന്റെ ചേച്ചി... ചേച്ചിയെ അറിയാവുന്നവർ ആരെങ്കിലും ചേച്ചിയെ കുറിച്ച് മോശം പറയുമോ?" ശേഖറിന്റെ ചോദ്യം കേട്ട് സുധാമണി ചിരിച്ചു.

"രണ്ടുപേരും എന്തായാലും അകത്തേക്ക് കയറി വാ" ശേഖറിനെയും അനിതയെയും അകത്തേക്ക് ക്ഷണിച്ചുകൊണ്ട് സുധാമണി വീടിനകത്തേക്ക് കയറി.

ഹാളിൽ എത്തിയതും അവരോട് സോഫയിൽ ഇരിക്കാൻ പറഞ്ഞിട്ട് സുധാമണി അടുക്കളയിലേക്ക് പോയി.

"ശേഖർ എന്നോട് മുൻപ് പറഞ്ഞ സുധാമണി ചേച്ചി ഇതുതന്നെയല്ലേ?" അനിത അവളുടെ മനസ്സിലെ സംശയം മുഴുവൻ തീർക്കുന്ന മട്ടിൽ ശേഖറിനോട്‌ ചോദിച്ചു.

"ആകെ ഒരു സുധാമണി ചേച്ചിയെ കുറിച്ച് അല്ലേ ഞാൻ പറഞ്ഞിട്ടുള്ളൂ മോളോട്... ഒന്നിൽ കൂടുതൽ സുധാമണി ചേച്ചിമാരെ പറ്റി പറഞ്ഞിട്ടുണ്ടോ?"

"അതില്ല... പക്ഷേ" അനിത എന്തോ ആലോചിക്കുന്നത് പോലെ പറഞ്ഞു നിർത്തി.

"എന്താണ് മോൾക്ക് ഒരു പക്ഷേ?" ശേഖർ അനിതയുടെ മുഖത്തേക്ക് നോക്കി ചിരിച്ചു കൊണ്ട് ചോദിച്ചു.

"ശേഖർ ആകെ ഒരു സുധാമണി ചേച്ചിയെ കുറിച്ച്

💬 Comments

View all comments