Chapter Title : ശേഖറിന്റെ സ്വന്തം അനിത 5 [Sarathy Reddy]
പറയുന്നത് ചേച്ചിക്ക് വിഷമമാവും" ശേഖർ കാര്യമായിട്ടാണ് പറയുന്നതെന്ന് കരുതി സുധാമണി പെട്ടെന്ന് കയറി പറഞ്ഞു.
അനിത സുധാമണിയെ അടിമുടി ഒന്നു നോക്കി. സുധാമണിയെ കുറിച്ച് ശേഖർ അവളോട് നല്ലതുപോലെ പറഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെയാണ് അവരെ കണ്ടപ്പോൾ അവൾ ശേഖറിനെ അത്ഭുതത്തോടെ നോക്കിയത്. കാരണം ശേഖർ തന്നെ സുധാമണിയുടെ വീട്ടിലേക്ക് കൊണ്ടുവരുമെന്ന് അനിത ഒരിക്കലും കരുതിയിരുന്നില്ല. അവരെക്കുറിച്ച് ശേഖർ പറഞ്ഞതൊക്കെ കേട്ടപ്പോൾ ഒരിക്കൽ അവരെ നേരിട്ട് കാണണമെന്ന് ആഗ്രഹം ശേഖറിനോട് അനിത പറഞ്ഞിരുന്നു. ഒരിക്കൽ കൊണ്ടുപോയി കാണിക്കാം എന്ന് ശേഖർ വാക്കും കൊടുത്തിരുന്നു. പിന്നീട് അതിനെപ്പറ്റി സംസാരിച്ചിട്ടില്ല.
നെറ്റിയിലുള്ള വലിയ വട്ടപ്പൊട്ട് തന്നെയാണ് സുധാമണിയുടെ വലിയ ആകർഷണം. മലയാള സിനിമയിലെ കവിയൂർ പൊന്നമ്മയെ പോലെ തോന്നും. കണ്ടുകഴിഞ്ഞാൽ നല്ല ഒരു അമ്മ. ചുമന്ന നിറമുള്ള നല്ല ഒരു സാരിയാണ് അവർ ധരിച്ചിരിക്കുന്നത്. കയ്യിൽ കുപ്പിവളകൾ ഉണ്ട്. മുടിയിൽ മുല്ലപ്പൂവും. ചെറിയൊരു തമിഴ് ചന്തമുണ്ട് അതൊക്കെ കാണുമ്പോൾ. ശേഖർ അവരുടെ ഫോട്ടോ ഒന്നും അനിതയ്ക്ക് കാണിച്ചു കൊടുത്തിരുന്നില്ല. പക്ഷേ ഫോട്ടോ കാണാതെ തന്നെ അനിതയ്ക്ക് സുധാമണിയെ കുറിച്ച് മനസ്സിൽ ഒരു സങ്കല്പം ഉണ്ടായിരുന്നു. ആ സങ്കല്പം അതേപടി കൺമുന്നിൽ നിൽക്കുന്നത് പോലെ തന്നെ അവൾക്ക് തോന്നി.
"മോൾ എന്താ എന്നെ തന്നെ ഇങ്ങനെ നോക്കുന്നത്. എന്നെ അറിയുമോ?" അനിതയെ നോക്കി വെളുക്കെ ചിരിച്ചുകൊണ്ട് സുധാമണി ചോദിച്ചു
"ചേച്ചിയെ കുറിച്ച് ഞാൻ അവളോട് പറഞ്ഞിട്ടുണ്ട്. കണ്ടിട്ടില്ല എന്നേയുള്ളൂ എന്റെ മോൾക്ക് ചേച്ചിയെ നന്നായിട്ട് അറിയാം. ഞാനെന്റെ മോളോട് ഒന്നും ഒളിച്ചു വച്ചിട്ടില്ല" അനിതയുടെ നിൽപ്പ് കണ്ട് ശേഖർ സുധാമണിയോട് പറഞ്ഞു.
"മോളെ ഇതാണ്
💬 Comments
View all comments