0%

Chapter Title : ശേഖറിന്റെ സ്വന്തം അനിത 5 [Sarathy Reddy]

Author : SarathyReddy Read All Parts 108.3K

ശേഖർ സുധാമണി ചേച്ചിയും ആയിട്ടുള്ള കോൺടാക്ട് ഒക്കെ അവസാനിപ്പിച്ചു എന്ന് അനിതയോട് പറഞ്ഞതാണ്. അവരുടെ ഫോൺ നമ്പർ വരെ ഡിലീറ്റ് ചെയ്തു കളഞ്ഞു എന്നാണ് പറഞ്ഞിട്ടുള്ളത്. അനിത അതൊക്കെ വിശ്വസിക്കുകയും ചെയ്തിട്ടുണ്ട്. ശേഖർ പറയുന്നതൊക്കെ അക്ഷരംപ്രതി വിശ്വസിക്കുന്ന ഒരു സ്വഭാവമാണ് അനിതയുടെത്.

"അതിന്റെയൊന്നും ആവശ്യമില്ല." അങ്ങനെ പറഞ്ഞുകൊണ്ട് ശേഖർ തുറന്നു കിടന്ന ഗേറ്റിലൂടെ കാർ അകത്തേക്ക് കൊണ്ടുപോയി ആ വീടിന്റെ മുറ്റത്തെ ഒരു കോർണറിൽ ആയി ഇട്ടു. ശേഖറിന്റെ കാർ പാർക്ക് ചെയ്യുന്ന രീതിയൊക്കെ തന്നെ കണ്ടാൽ അറിയാം അവന് ആ വീട് നല്ല പരിചയമാണ്. അനിത ശേഖറിനെ നോക്കിയെങ്കിലും ഒന്നും പറഞ്ഞില്ല.

"ഇറങ്ങു മോളൂസേ.." അങ്ങനെ പറഞ്ഞുകൊണ്ട് ശേഖർ അനിതയുടെ താടിക്ക് ഒരല്പം കൊഞ്ചലോടെ പിടിച്ചു. അനിത കാറിൽ നിന്നും പുഞ്ചിരിച്ചുകൊണ്ട് ഇറങ്ങി. അവൾ ചുറ്റുപാടും ഒന്ന് കണ്ണോടിച്ചു. വീട് പഴയതാണെങ്കിലും പ്രൗഢിക്ക് കുറവൊന്നുമില്ല. മുകളിൽ ഒരു നിലയുള്ള കെട്ടിടമാണ്. മുറ്റത്തുള്ള പൂന്തോട്ടത്തിലേക്കാണ് അവളുടെ കണ്ണുകൾ ആദ്യം പോയത്. അനിത ഏതു വീട്ടിൽ ചെന്നാലും നോക്കുന്ന ഒന്നാണ് പൂന്തോട്ടം. അവളുടെ ഹോബി തന്നെ ഗാർഡനിങ് ആണ്. മനോഹരമായ ഒരു പൂന്തോട്ടം ആ വീട്ടുമുറ്റത്ത് ഉണ്ടായിരുന്നു. അപ്പോഴേക്കും ഗേറ്റ് അടച്ച് സുധാമണി അവർക്ക് അരികിലേക്ക് വന്നു.

"പെട്ടെന്നുള്ള വരവായതുകൊണ്ട് ഇവിടെ.... ഒന്നും..." സുധാമണി ഔപചാരികമായി ഒന്ന് പരുങ്ങി. ശേഖറിനെ വലിയ രീതിയിൽ സ്വാഗതം ചെയ്യണം എന്ന് അവർക്ക് ആഗ്രഹമുള്ളത് പോലെ തോന്നി.

"ഞാൻ വന്നത് ഇഷ്ടപ്പെട്ടില്ലെങ്കിൽ ഞാൻ പോയേക്കാം... മതിയോ?" ശേഖർ തമാശ മട്ടിൽ പറഞ്ഞു.

"അയ്യോ... മോനെ... അങ്ങനെ ഒന്നും പറയല്ലേ. തമാശയ്ക്ക് പോലും അങ്ങനെയൊക്കെ

💬 Comments

View all comments