0%

Chapter Title : ശേഖറിന്റെ സ്വന്തം അനിത 5 [Sarathy Reddy]

Author : SarathyReddy Read All Parts 108.3K

പോലും അനിതയ്ക്ക് തീരെ ഇഷ്ടമല്ല. എന്നുവെച്ച് ആരോടും അവൾ അനിഷ്ടം കാണിക്കില്ല. ശേഖറിന്റെ അടുത്ത് വേറെ പെണ്ണുങ്ങൾ വരാനോ സംസാരിക്കാനോ അവനെ തൊടുവാനോ പാടില്ല.

"സുധാമണി ചേച്ചി...." ശേഖർ അവരെ പേര് വിളിച്ചു. ശേഖർ അങ്ങനെ പേര് വിളിച്ചപ്പോൾ അനിത ഒരല്പം അത്ഭുതത്തോടെ അവരെയും ശേഖറിനെയും നോക്കി. സുധാമണി ചേച്ചി എന്ന ഒരു വ്യക്തിയെക്കുറിച്ച് ശേഖർ ഇതിനുമുമ്പ് അനിതയോട് പറഞ്ഞിട്ടുണ്ട്. പക്ഷേ ഇതുവരെ ശേഖർ അവരുടെ ഫോട്ടോ കാണിക്കുകയോ അല്ലെങ്കിൽ അവരെ നേരിട്ട് കാണിക്കുകയോ ഒന്നും ചെയ്തിട്ടില്ല. ഫോട്ടോ ഒന്നും കയ്യിലില്ല എന്നാണ് ശേഖർ പറഞ്ഞിരുന്നത്. അതുകൊണ്ടുതന്നെ അനിത ആദ്യമായാണ് സുധാമണിയെ നേരിട്ട് കാണുന്നത്.

"സുധാമണി ചേച്ചി... ഇതെന്റെ ഭാര്യ.... അനിത... എന്റെ കല്യാണം കഴിഞ്ഞിട്ട് ഇപ്പോ രണ്ടു വർഷമായി. ആ സമയത്ത് നല്ല തിരക്കായിരുന്നു. പിന്നെ വിളിച്ചാലും ചേച്ചി വരില്ലല്ലോ." ശേഖർ സുധാമണിക്ക് അനിതയെ പരിചയപ്പെടുത്തി കൊടുത്തു.

"ഓ... ഇതാണോ മോന്റെ ഭാര്യ... നല്ല ഭംഗിയുണ്ട് കാണാൻ... ഹോ എന്തൊരു ചന്തം... രാജകുമാരിയെ പോലെയുണ്ട്... അല്ല എന്താ രണ്ടുപേരും ഇതിനകത്ത് തന്നെ ഇരിക്കുന്നേ?... ഇറങ്ങുന്നില്ലേ? അതോ തിരക്കാണോ?..." സുധാമണി തന്നെ പ്രശംസിച്ചത് അനിതയ്ക്ക് ഇഷ്ടപ്പെടുകയൊക്കെ ചെയ്തു. എങ്കിലും ശേഖറിനോട് അവർ കാണിക്കുന്ന അടുപ്പം അനിതയ്ക്ക് ഒട്ടും ഇഷ്ടപ്പെട്ടില്ല. അതിന്റെ നേരസം എത്ര മറക്കാൻ ശ്രമിച്ചിട്ടും അനിതയുടെ മുഖത്ത് പ്രകടമായിരുന്നു. ശേഖർ അത് കണ്ട് ചിരിക്കുകയും ചെയ്തു.

"തിരക്കൊന്നുമില്ല ഇങ്ങോട്ട് തന്നെ ഇറങ്ങിയതാ..." ശേഖർ സുധാമണിയോട് പറഞ്ഞു.

"ആണോ?!... നല്ല കാര്യം... മോനൊന്ന് വിളിച്ചു പറഞ്ഞിട്ട് ഇറങ്ങാമായിരുന്നല്ലോ... ചേച്ചിയുടെ നമ്പർ ഇപ്പോഴും മോന്റെ കയ്യിൽ ഇല്ലേ?"

വിവാഹത്തോടെ

💬 Comments

View all comments