0%

Chapter Title : ശേഖറിന്റെ സ്വന്തം അനിത 5 [Sarathy Reddy]

Author : SarathyReddy Read All Parts 106.4K

ഓക്കെ പറഞ്ഞുകൊണ്ട് ശേഖർ അവിടെ നിന്നും ഇറങ്ങി.

വണ്ടി മുന്നോട്ട് പൊയ്ക്കൊണ്ടേയിരിക്കുകയാണ്. എന്തൊക്കെയോ ചോദിക്കണമെന്നുണ്ടെങ്കിലും അനിത ഒന്നും ചോദിച്ചില്ല. ശേഖർ നല്ല മൂഡിലാകുമ്പോൾ ചോദിക്കാം എന്ന് കരുതി. സിറ്റിയിൽ നിന്നും മാറി ഉള്ളിലേക്കുള്ള ഒരു വഴിയിലേക്ക് ശേഖർ കാർ തിരിച്ചു. നഗരത്തിന്റെ തിരക്കൊക്കെ ഒഴിഞ്ഞ ഒരു വഴി. വണ്ടി ഉള്ളിലേക്ക് പോകുന്തോറും അധികം വീടുകൾ ഒന്നുമില്ല. അവസാനം വണ്ടി നേരെ ചെന്ന് അല്പം പഴക്കമുള്ള ഒരു കെട്ടിടത്തിന്റെ മുൻപിൽ ചെന്ന് നിന്നു. ശേഖർ ഹോണടിച്ചു. അകത്തുനിന്നും അമ്മയുടെ പ്രായം തോന്നിക്കുന്ന ഒരു സ്ത്രീ ഇറങ്ങി വന്നു. ഗേറ്റിനടുത്ത് വന്ന് അവർ സൂക്ഷിച്ചു നോക്കി. ശേഖർ കാറിന്റെ ഗ്ലാസ് താഴ്ത്തി. അൽപനേരം സൂക്ഷിച്ചു നോക്കിയതിനു ശേഷം ആ സ്ത്രീ ഗേറ്റ് തുറന്നു. അവർ ശേഖറിന്റെ അടുത്തെത്തി.

"അയ്യോ... ഇതാരാ?... ശേഖർ മോനായിരുന്നോ.... എനിക്ക് ആദ്യം കണ്ടപ്പോൾ മനസ്സിലായില്ല. അല്ല... ഈ വഴിയൊക്കെ ഓർമ്മയുണ്ടോ? എത്ര നാളായി കണ്ടിട്ട്? എന്തായാലും മോൻ നന്നായിത്തന്നെ ഇരിക്കുന്നു.... കൂടെ ആരാ?" ശേഖറിനെ കണ്ടതും ആ സ്ത്രീയുടെ മുഖത്തെ സന്തോഷം വലുതായിരുന്നു. അനിത അത് പ്രത്യേകം ശ്രദ്ധിച്ചു. ഒരുപാട് കാലമായി കാണാൻ ആഗ്രഹിച്ചിരുന്ന ഒരാളിനെ കാണുന്നത് പോലെയുള്ള ഒരു സന്തോഷം. ആ സ്ത്രീയ്ക്ക് ശേഖറിന്റെ അമ്മയാകാനുള്ള പ്രായമുണ്ട്. ശേഖറിന് പ്രായമായ സ്ത്രീകളോട് ഒട്ടും താല്പര്യമൊന്നുമില്ല എന്ന് അനിതയ്ക്ക് നന്നായി അറിയാം. എങ്കിലും ആ സ്ത്രീ അടുത്ത് വന്ന് അങ്ങനെയൊക്കെ സംസാരിച്ചത് അനിതയ്ക്ക് ഒരല്പം അസ്വസ്ഥത ഉണ്ടാക്കി. ശേഖറിന്റെ അടുത്ത് മറ്റ് ഏത് സ്ത്രീകൾ വന്നാലും അനിത അങ്ങനെ തന്നെയാണ്. അതിപ്പോൾ ശേഖറിന്റെ സ്വന്തം അമ്മയായാൽ

💬 Comments

View all comments