Chapter Title : ശേഖറിന്റെ സ്വന്തം അനിത 5 [Sarathy Reddy]
"എനിക്ക് പോകണമെന്ന് ഒട്ടും താല്പര്യമില്ല. പ്രേമലതയെ നോക്കാൻ വേണ്ടി തന്നെയല്ലേ അജയൻ നിൽക്കുന്നത്. പിന്നെ അവനെക്കൊണ്ട് നമുക്ക് രാത്രിയിൽ ആണല്ലോ ആവശ്യം രാവിലെ ആവശ്യമൊന്നുമില്ലല്ലോ?" ശേഖർ വലിയൊരു തമാശപോലെ പറഞ്ഞതാണ്. അനിത ആ തമാശയ്ക്ക് ചിരിക്കുമെന്നാണ് ശേഖർ കരുതിയത്. ശേഖർ അവളെ നോക്കിയപ്പോൾ ഒരു തമാശ കേട്ട ഭാവമൊന്നും അനിതയ്ക്കില്ല. ശേഖർ പറഞ്ഞ കാര്യം ഗൗരവമായി എടുത്ത രീതിയിലാണ് അനിത ഇരിക്കുന്നത്.
ശേഖർ ഒരു ക്ലിനിക്കിന്റെ അടുത്ത് വണ്ടി നിർത്തി. അനിതയോട് ഇറങ്ങാൻ പറഞ്ഞു. ശേഖറിന്റെ മുഖത്തെ ഗൗരവം കണ്ടപ്പോൾ എന്തിനാണ് ഏതിനാണ് എന്നൊന്നും അനിത ചോദിച്ചില്ല. ശേഖർ ക്ലിനിക്കിലേക്ക് കയറി റിസപ്ഷനിൽ ചെന്നിട്ട് എന്തൊക്കെ ടെസ്റ്റ് ആണ് ചെയ്യേണ്ടതെന്ന് പറഞ്ഞുകൊടുത്തു. റിസപ്ഷനിൽ ഇരിക്കുന്ന സ്ത്രീയ്ക്ക് ശേഖറിനെ മനസ്സിലായി എന്നുള്ള മട്ടിൽ പുഞ്ചിരിച്ചു. ശേഖർ തിരിച്ചു പുഞ്ചിരിക്കാൻ ഒന്നും പോയില്ല. നല്ല ഗൗരവം ഉണ്ടായിരുന്നു ശേഖറിന്റെ മുഖത്ത്. അതിനുശേഷം ബ്ലഡ് ടെസ്റ്റ് ചെയ്യാൻ വേണ്ടി രണ്ടുപേരും അകത്തേക്ക് കയറി.
"ഇത് എന്തിനുള്ള ടെസ്റ്റ് ആണ്?" ഇഞ്ചക്ഷൻ എടുക്കുന്ന സമയത്ത് നേഴ്സിനോട് അനിത ചോദിച്ചു.
"എന്തെങ്കിലും ലൈംഗിക രോഗങ്ങൾ ഉണ്ടോ എന്ന് അറിയാനുള്ള ടെസ്റ്റാണ്..." നേഴ്സ് പറഞ്ഞത് കേട്ടപ്പോൾ അനിത ആദ്യം ഒന്ന് അമ്പരന്നു. പിന്നെ അവൾ അജയനുമായി നടന്ന സെക്സിനെ കുറിച്ചൊക്കെ ഓർത്തു. ഒരു കരുതലിന്റെ ഭാഗമായിട്ടായിരിക്കും ശേഖർ ഇതൊക്കെ എടുക്കുന്നത്. എന്തായാലും ശേഖറിന്റെ മുഖത്ത് ഗൗരവം ഉണ്ട്. ഇതിനെക്കുറിച്ച് ഒന്നും ചോദിക്കേണ്ട. അവൾ മനസ്സിൽ അങ്ങനെ തന്നെ തീരുമാനിച്ചു.
ടെസ്റ്റ് കഴിഞ്ഞ് വീണ്ടും ശേഖർ റിസപ്ഷന്റെ അടുത്തെത്തി.
"റിസൾട്ട് ഞങ്ങൾ നേരിട്ട് കൊടുത്തയക്കാം" റിസപ്ഷനിസ്റ്റ് പറഞ്ഞതിന്
💬 Comments
View all comments