0%

Chapter Title : ശേഖറിന്റെ സ്വന്തം അനിത 5 [Sarathy Reddy]

Author : SarathyReddy Read All Parts 126.2K

പിന്നീട് പരസ്പര സമ്മതത്തോടെ അങ്ങോട്ടുമിങ്ങോട്ടും വേറെ ആൾക്കാരുമായിട്ട് ഇഷ്ടപ്പെട്ട കാര്യങ്ങളൊക്കെ ചെയ്യുന്നതും... പക്ഷേ പണ്ടൊക്കെ ആൾക്കാരൊക്കെ അതീവ രഹസ്യമായിട്ടാണ് ഇതൊക്കെ ചെയ്തിരുന്നത്. ആരോടും പറയരുത് എന്നൊക്കെ ചട്ടം കെട്ടി. ഞാനായിട്ട് ആരോടും പറഞ്ഞിട്ടില്ല. എന്റെ സ്വഭാവം ശേഖർ മോന് നന്നായിട്ട് അറിയാമല്ലോ. പക്ഷേ ഇപ്പോൾ ഇവിടേക്ക് പല കപ്പിൾസും ഇങ്ങനെ വരാറുണ്ട്. അവർക്ക് പക്ഷേ പുറത്തറിയുന്നതിനോ ആരോടെങ്കിലും പറയുന്നതിനോ യാതൊരു മടിയുമില്ല.... ശരിക്കും പറഞ്ഞാൽ പണ്ട് എന്റെ കയ്യിൽ വരന്മാരുടെ ലിസ്റ്റ് കുറവായിരുന്നു. കാരണം എന്നെ തേടി വന്ന മണവാട്ടിമാരുടെ എണ്ണം കുറവായിരുന്നല്ലോ. ഇപ്പോ വധുമാരുടെ ലിസ്റ്റിന് അനുസരിച്ച് തന്നെ വേണം വരന്മാരുടെയും ലിസ്റ്റ്. മണവാട്ടിമാർ അവരുടെ ഭർത്താവിനെയും കൊണ്ടാണ് ഇപ്പോൾ വരുന്നത്... എന്നിട്ട് ഭർത്താവിന്റെ മുന്നിൽ വച്ചാണ് മണവാട്ടിയുടെയും വരന്റെയും താലികെട്ട് സംഗമം" വലിയ എന്തോ തമാശ പറഞ്ഞ മട്ടിൽ സുധാമണി ചിരിച്ചു. ആ തമാശ മനസ്സിലായി എന്നുള്ള രീതിയിൽ അനിതയും ആ ചിരിയിൽ പങ്കുകൊണ്ടു.

സുധാമണിയുടെ മറുപടി ശേഖറിന് മരുഭൂമിയിലെ നീരുറവ പോലെ തോന്നി. കാരണം താനും അനിതയും അജയനും അല്ലാതെ വേറെ ആർക്കും തങ്ങളുടെ ഈ പരിപാടിയെ കുറിച്ച് അറിയില്ല. ദിലീപിന്റെ കാര്യത്തിലും അങ്ങനെ തന്നെ. എങ്കിലും സുധാമണിയോട് ആ കാര്യം ഒന്നും പറയേണ്ടിയിരുന്നില്ല എന്ന് ശേഖറിന് തോന്നി. അനിത എത്രത്തോളം പറഞ്ഞിട്ടുണ്ടെന്ന് അറിയില്ല. എന്തായാലും സുധാമണിയുടെ സംസാരം കേട്ടിട്ട് അവർ എല്ലാം അറിഞ്ഞ മട്ടാണ്. അനിത എന്തായാലും കൂടുതൽ വിശദീകരിക്കാൻ വഴിയില്ല. കാരണം അത്രയും സമയം അവർ അടുക്കളയിൽ ഉണ്ടായിരുന്നില്ല. ശേഖർ ഓരോന്നൊക്കെ ആലോചിച്ചുകൊണ്ട് സ്വയം സമാധാനിച്ചു.

"എന്നാൽ നിങ്ങൾ മോളിലേക്ക്

💬 Comments

View all comments