Chapter Title : ശേഖറിന്റെ സ്വന്തം അനിത 6 [Sarathy Reddy]
ഇഷ്ടപ്പെടാൻ പോകുന്നില്ല. ദിലീപിനും അജയനും ഒന്നും താടി രോമം ഇല്ലായിരുന്നു. അഭിലാഷിനെ കാണാൻ നല്ല ലുക്കാണ്. താടി അവന് നന്നായി ചേരുന്നുണ്ട്. പക്ഷേ താടി അനിതയ്ക്ക് പിടിക്കാൻ ഒട്ടും സാധ്യതയില്ല.
"ഒരുലക്ഷമോ?!!!... ബ്രോ എനിക്ക് ഒരു ലക്ഷം തരുമോ?!!!!" ശേഖർ എമൗണ്ട് കൂട്ടിയപ്പോൾ അഭിലാഷിന്റെ മുഖത്തുനിന്നും നഷ്ടപ്പെട്ടിരുന്ന സന്തോഷം തിരികെ വരാൻ തുടങ്ങി.
"നിനക്ക് വിശ്വാസം വരുന്നില്ലെങ്കിൽ നീ എനിക്ക് ഒപ്പം താഴേക്ക് വാ... ഞാൻ എപ്പോഴും ഇവിടെ വന്നിട്ട് അവസാനമാണ് പേമെന്റ് ചെയ്യുന്നത്... പക്ഷേ നിന്റെ കാര്യത്തിൽ ഞാൻ തുടക്കത്തിലെ പെയ്മെന്റ് ചെയ്യുകയാണ്..." ശേഖർ താഴേക്ക് പോകാൻ ഒരുങ്ങി.
"അതിനു താഴേക്ക് പോകണ്ടല്ലോ ബ്രോ... ഫോണിൽ വിളിച്ചാൽ പോരെ... മൊബൈൽ അല്ലേ കട്ട് ചെയ്തിട്ടുള്ളൂ.... ലാൻഡ് ഫോൺ ഉണ്ടല്ലോ. താഴോട്ട് വിളിച്ചു കഴിഞ്ഞാൽ സുധാമണി ചേച്ചി അറ്റൻഡ് ചെയ്തോളും...." അഭിലാഷ് ഫോൺ സ്റ്റാൻഡിൽ ഇരിക്കുന്ന പഴയ ആഡംബരം തോന്നുന്ന ലാൻഡ് ഫോൺ ചൂണ്ടിക്കാണിച്ചു.
"ലാൻഡ് ഫോണിന്റെ കാര്യം എനിക്കറിയാം. സുധാമണി ചേച്ചിയുടെ വാക്കാണ് നിനക്ക് വേണ്ടതെങ്കിൽ ആ വാക്ക് ഞാൻ മേടിച്ചു തരാം. ഞാൻ ആദ്യം കരുതിയത് ആദ്യമേ പേ ചെയ്തേക്കാം എന്നാണ്..." ശേഖറിന്റെ സംസാരത്തിൽ അല്പം അനിഷ്ടം ഉണ്ടായിരുന്നു.
തനിക്ക് നല്ല പരിചയമുള്ള വീട്ടിൽ ലാൻഡ് ഫോൺ തനിക്ക് പരിചയപ്പെടുത്തുന്ന രീതിയിൽ അഭിലാഷ് അവതരിപ്പിച്ചത് ശേഖറിന് ഒട്ടും ഇഷ്ടപ്പെട്ടില്ല. ആ ലാൻഡ് ഫോൺ ഒക്കെ ശേഖർ ഒരുപാട് തവണ ഉപയോഗിച്ചതാണ്. അതൊക്കെ അവനോട് പറയണം എന്നുണ്ടായിരുന്നു ശേഖറിന്. പിന്നെ വേണ്ട എന്ന് വെച്ചു. പറയാൻ തുടങ്ങിയാൽ തന്റെ വീരകഥകൾ ഒന്നും ഇപ്പോഴേ തീരില്ല. അനിത
💬 Comments
View all comments