0%

Chapter Title : ശേഖറിന്റെ സ്വന്തം അനിത 6 [Sarathy Reddy]

Author : SarathyReddy Read All Parts 135.4K

ബെഡ്റൂമിൽ ഇരുന്നു ബോറടിക്കുകയും ചെയ്യും. പിന്നെ പഴയ കഥകളൊക്കെ പറയാൻ തുടങ്ങിയാൽ ചിലപ്പോൾ അതിന്റെ ബാക്കി ചെന്ന് അനിതയോട് പറയാനും സാധ്യതയുണ്ട്. തൽക്കാലം അതൊന്നും വേണ്ട.

"എനിക്ക് സുധാമണി ചേച്ചിയുടെ വാക്ക് കിട്ടിയാൽ മാത്രം മതി. അല്ലാതെ ബ്രോ ആദ്യമേ പേ ചെയ്യേണ്ട കാര്യമില്ല. സുധാമണി ചേച്ചി വാക്കു പറഞ്ഞാൽ ബ്രോ പേ ചെയ്തില്ലെങ്കിലും എനിക്ക് പൈസ കിട്ടും." അഭിലാഷ് അങ്ങനെ പറഞ്ഞുകൊണ്ട് ലാൻഡ് ഫോണിന്റെ റിസീവർ എടുത്ത് ശേഖറിന്റെ കയ്യിൽ കൊടുത്തു.

ശേഖർ അവന്റെ കയ്യിൽ നിന്നും റിസീവർ വാങ്ങി താഴത്തെ മുറിയിലുള്ള എക്സ്റ്റൻഷനിലേക്ക് വിളിച്ചു. രണ്ടുമൂന്നു ബെല്ലടിച്ചതിനുശേഷം ആണ് സുധാമണി സാധാരണ ഫോൺ എടുക്കുന്നത്. ഇത്തവണയും പതിവുപോലെ തന്നെ.

"സുധാമണി ചേച്ചി... ഒന്നാം നമ്പർ മുറിയിൽ ഉണ്ടായിരുന്ന വരന്റെ ക്രെഡിറ്റിലേക്ക് മാത്രമായി എന്റെ കയ്യിൽ നിന്ന് ഒരു ലക്ഷം... അത് അവന്റെ റേറ്റിന്റെ നാല് ഇരട്ടിയാണെന്ന് എനിക്കറിയാം... പക്ഷേ ഞാൻ അത് പേ ചെയ്യും. ചേച്ചി അവനോട് ഒന്ന് സംസാരിക്ക്... അവനു എന്തോ എന്നെ വിശ്വാസമില്ലാത്ത മട്ടിലാണ്..." അങ്ങനെ പറഞ്ഞുകൊണ്ട് ലാൻഡ് ഫോണിന്റെ റിസീവർ ശേഖർ അഭിലാഷിന്റെ കയ്യിൽ കൊടുത്തു.

അഭിലാഷ് റിസീവർ വാങ്ങി 'ഹലോ' എന്ന് പറഞ്ഞു. അതിനുശേഷം അവൻ ഒന്നും പറഞ്ഞില്ല. മറുതലക്കൽ നിന്നും സുധാമണി പറയുന്ന കാര്യങ്ങൾ അവൻ ശ്രദ്ധിച്ചു കേൾക്കുകയാണ്. സുധാമണി എന്താണ് പറയുന്നത് എന്ന് ശേഖറിന് വ്യക്തമല്ല. സുധാമണിയോട് അഭിലാഷിന് നല്ല ബഹുമാനം ഉണ്ടെന്ന് അവന്റെ മുഖം കണ്ടാൽ അറിയാം. സുധാമണി പറയുന്ന ഓരോ കാര്യങ്ങൾ കേൾക്കുമ്പോഴും അവന്റെ മുഖത്ത് ചെറിയതോതിൽ ചമ്മലും ഒക്കെ വരുന്നുണ്ട്. പിന്നെ

💬 Comments

View all comments