Chapter Title : ശേഖറിന്റെ സ്വന്തം അനിത 6 [Sarathy Reddy]
ചെറിയൊരു പേടിയും. അവന്റെ മുഖഭാവത്തിൽ നിന്നും തന്നെക്കുറിച്ച് സുധാമണി നല്ല രീതിയിൽ അവന് പറഞ്ഞുകൊടുത്തിട്ടുണ്ട് എന്ന് ശേഖറിന് മനസ്സിലായി. എല്ലാം കേട്ടതിനു ശേഷം അഭിലാഷ് റിസീവർ താഴെ വച്ചു.
"സാറ് എന്നോട് ക്ഷമിക്കണം. അയാം റിയലി സോറി" ഫോൺ താഴെ വെച്ചതിനുശേഷം അല്പം ബഹുമാനത്തോടെയാണ് അഭിലാഷ് അങ്ങനെ പറഞ്ഞത്.
"എന്താണ് ഇപ്പോൾ അങ്ങനെ ഒരു സാർ വിളി?. എനിക്കത് കേട്ടിട്ട് വല്ലാത്ത ഇറിറ്റേഷൻ തോന്നുന്നു" തന്നെക്കുറിച്ച് സുധാമണി എന്തൊക്കെ പറഞ്ഞു കൊടുത്തിട്ടുണ്ടാകും എന്ന് ഒരു മുൻധാരണ ഉണ്ടെങ്കിലും അതൊന്നും അറിയാത്ത മട്ടിൽ ശേഖർ നെറ്റി ചുളിച്ചു.
"സുധാമണി ചേച്ചി സാറിനെ കുറിച്ച് കുറെ കാര്യങ്ങൾ പറഞ്ഞു. സാറ് ശരിക്കും സുധാമണി ചേച്ചിയുടെ വിഐപി അല്ല വിവിഐപിയാണ്." ആദ്യത്തെ കോൺഫിഡൻസ് ഒക്കെ അഭിലാഷിന്റെ പോയിരുന്നു. അഭിലാഷിന്റെ സംസാരം കേട്ടപ്പോൾ അജയന്റെ സംസാരം പോലെ ശേഖറിന് തോന്നി. സുധാമണി ചേച്ചി തന്നെ വിവിഐപി ലിസ്റ്റിലാണ് വെച്ചിരിക്കുന്നത് എന്നുള്ളത് ശേഖറിന് കുറച്ചു സന്തോഷം കൊടുക്കുന്ന ഒരു കാര്യം തന്നെയായിരുന്നു.
"നീ എന്നെ ആദ്യം ബ്രോ എന്നാണ് വിളിച്ചത്. നീ എന്നെ അങ്ങനെ തന്നെ വിളിച്ചാൽ മതി. സുധാമണി ചേച്ചി ഇനി അങ്ങനെ വല്ലതും പറഞ്ഞിട്ടുണ്ടെങ്കിൽ ഞാൻ വീണ്ടും വിളിച്ചിട്ട് അത് മാറ്റി പറയിപ്പിക്കാം. എനിക്ക് ഈ സാർ എന്ന് വിളിക്കുന്നത് കേൾക്കുന്നതേ ഇഷ്ടമല്ല... നീ ബ്രോ എന്ന് വിളിച്ചാൽ മതി അല്ലെങ്കിൽ എടാ എന്ന് വിളിച്ചാലും ഒരു കുഴപ്പവുമില്ല..."
"ഓക്കേ ബ്രോ... സുധാമണി ചേച്ചിയുടെ സംസാരം കേട്ടപ്പോൾ മനസ്സിലായി ബ്രോ പുലിയാണെന്ന്. ബ്രോ ഇവിടെ നല്ലതുപോലെ കിടന്നു വിരകിയതാണ് അല്ലേ... സുധാമണി
💬 Comments
View all comments