Chapter Title : ശേഖറിന്റെ സ്വന്തം അനിത 6 [Sarathy Reddy]
ആയിരുന്നു. വിജയം ഉറപ്പിച്ചു കഴിഞ്ഞ ഗെയിം. അമിതമായ ആത്മവിശ്വാസത്തോടെയുള്ള അഭിലാഷിന്റെ നിൽപ്പ് അവന് ചിരി വരുത്തുന്നുണ്ടായിരുന്നു.
അഭിലാഷ് അനിതയുടെ അടുത്ത് ചെന്നു നിന്നു.
"ഹലോ ഞാൻ ഒരു വരനാണ്... ഇവിടുത്തെ... ഇവിടുത്തെ രീതി അനുസരിച്ച് പേര് പറയുന്ന പതിവില്ല... അതുകൊണ്ട് ഇവിടുത്തെ രീതി അനുസരിച്ച് താങ്കൾ മണവാട്ടിയാണ്... ഞങ്ങൾ രണ്ടുപേരും മണവാട്ടിക്കായി തെരഞ്ഞെടുക്കപ്പെട്ട വരന്മാരാണ്... മണവാട്ടിക്ക് മനസ്സിലാകുന്നുണ്ടല്ലോ അല്ലേ?" അഭിലാഷ് അത്രയും പറഞ്ഞിട്ട് അനിതയെ നോക്കി.
അഭിലാഷിന്റെ വായിൽ നിന്നും അതൊക്കെ കേട്ടപ്പോൾ അനിത ചെറിയൊരു അമ്പരപ്പോടെ ശേഖറിനെ നോക്കി. മുഖത്ത് യാതൊരു ഭാവ വ്യത്യാസവും ഇല്ലാതെയാണ് ശേഖർ നിൽക്കുന്നത്. അനിത എന്തൊക്കെയോ സംസാരിക്കാൻ വേണ്ടി വന്നെങ്കിലും ശേഖർ പെട്ടെന്ന് അവളെ നോക്കി കണ്ണുറുക്കി കാണിച്ചതിനാൽ അവൾ വായടച്ചു.
"മണവാട്ടിക്ക് മനസ്സിലായോ?" അനിത ഒന്നും പറയുന്നില്ല എന്ന് കണ്ടപ്പോൾ അഭിലാഷ് ചോദ്യം ഒരിക്കൽ കൂടി ആവർത്തിച്ചു. അഭിലാഷ് ചോദിച്ചാൽ ചിലപ്പോൾ അനിത ഒന്നും പറയാൻ സാധ്യതയില്ല എന്ന് കരുതി ശേഖർ അവളോട് അതേ കാര്യങ്ങൾ തന്നെ പറയാൻ തുടങ്ങി.
"ഹലോ മണവാട്ടി... ഞാനും ഒരു വരനാണ്. താങ്കൾക്കായി ഞങ്ങൾ രണ്ടുപേര് വരൻമാരായിട്ടുണ്ട്. ഇവിടെ ഇനി ആരും ആരുടെയും യഥാർത്ഥ പേരുകൾ വിളിക്കാൻ പാടില്ല. മണവാട്ടിക്ക് മനസ്സിലായോ?" മുഖത്ത് ചെറിയൊരു പുഞ്ചിരി വരുത്തിയാണ് ശേഖർ അപ്പോൾ അത് പറഞ്ഞത്. അഭിലാഷ് പറഞ്ഞ കാര്യങ്ങളൊക്കെ തന്നെയാണ് ശേഖറും പറഞ്ഞത്. ശേഖർ സംസാരിച്ചപ്പോൾ അനിത പുഞ്ചിരിച്ചു. അവളുടെ അമ്പരപ്പൊക്കെ മാറി അവൾ ശേഖറിന്റെ മുഖത്തേക്ക് നോക്കി.
"എനിക്ക്.... ഓ.... ഞാൻ മണവാട്ടി... നിങ്ങൾ വരന്മാർ.... മണവാട്ടിക്ക് മനസ്സിലായി... ഓക്കേ എന്റെ വരന്മാർക്ക്
💬 Comments
View all comments