0%

Chapter Title : ശേഖറിന്റെ സ്വന്തം അനിത 6 [Sarathy Reddy]

Author : SarathyReddy Read All Parts 140.7K

പറ്റില്ല. മണവാട്ടി ഞാനാണ്... കണ്ടീഷൻസ് എന്താണെന്ന് എനിക്ക് വ്യക്തമായിട്ട് അറിയണം..." അങ്ങനെ പറഞ്ഞുകൊണ്ട് അനിത കാലിന്മേൽ കാൽ കയറ്റി വെച്ച് കട്ടിലിൽ ഇരുന്നു.

അനിത നന്നായി അഭിനയിക്കുന്നുണ്ടെന്ന് ശേഖറിന് തോന്നി. അവൾ എന്തായാലും അഭിലാഷിനെ സെലക്ട് ചെയ്യാൻ പോകുന്നില്ല. അവളുടെ മുഖത്ത് അങ്ങനെ ഒരു താല്പര്യവും കാണുന്നില്ല. അവൻ ഇന്നർവെയർ മാത്രം ധരിച്ചു വന്നപ്പോൾ ഒരു അമ്പരപ്പ് മാത്രമാണ് അവളുടെ മുഖത്ത് കണ്ടത്. അല്ലാതെ അവന്റെ ബോഡി കണ്ട് ആസ്വദിച്ചത് ഒന്നുമില്ല. കൂടുതൽ സമയവും തന്റെ മുഖത്തേക്ക് തന്നെയാണ് അവൾ നോക്കിയത്. താൻ എന്തോ തമാശ ഒപ്പിച്ചിട്ടുണ്ട് എന്ന മട്ടിലാണ് ഇപ്പോൾ കാണിക്കുന്നതൊക്കെ. അനിതയുടെ പെരുമാറ്റം കണ്ട് ശേഖറിന് ആത്മവിശ്വാസം കൂടുതലായി.

അനിതയോട് എന്താണ് പറയേണ്ടത് എന്ന് അഭിലാഷ് ആലോചിക്കാൻ തുടങ്ങി. പറയേണ്ട കാര്യങ്ങളും പറയാൻ പാടില്ലാത്ത കാര്യങ്ങൾ ഒക്കെ ശേഖർ നേരത്തെ തന്നെ പറഞ്ഞു വെച്ചിരുന്നു. അനിത ഇങ്ങനെ ചോദിക്കുമെന്ന് അവൻ ഒട്ടും പ്രതീക്ഷിച്ചില്ല. അഭിലാഷ് നിന്ന് ആലോചിക്കുന്നത് കണ്ടപ്പോൾ ശേഖർ മുൻകൈയെടുത്തു.

"മണവാട്ടിയോട് കണ്ടീഷൻസ് ഞാൻ പറഞ്ഞാൽ മതിയോ? എന്നെ സെലക്ട് ചെയ്യുന്നില്ലെങ്കിൽ ഞാൻ ചെയ്യേണ്ട കാര്യങ്ങൾ ഒക്കെ എന്താണെന്ന് എനിക്ക് വ്യക്തമായിട്ട് അറിയാം. അപ്പോൾ ഞാൻ പറയുന്നതല്ലേ കുറച്ചുകൂടെ നല്ലത്?" ശേഖർ നല്ല ഭംഗിയായി അനിതയുടെ മുമ്പിൽ ഒരു വരനെപ്പോലെ അഭിനയിച്ചു.

"മതി... കണ്ടീഷൻസ് എനിക്കറിഞ്ഞാൽ മതി... അത് ആര് പറഞ്ഞു എന്നുള്ളത് വിഷയമല്ല..." അനിത വലുതായിട്ട് എന്തൊക്കെയോ ആലോചിക്കുന്ന മട്ടിൽ പറഞ്ഞു.

"ഈ വരൻ പറഞ്ഞതുപോലെ തന്നെ മണവാട്ടി എന്നെ അല്ല സെലക്ട് ചെയ്യുന്നതെങ്കിൽ നൂറ് ഏത്തം... അത് മസ്റ്റാണ്... കിസ്സ്

💬 Comments

View all comments