Chapter Title : ശേഖറിന്റെ സ്വന്തം അനിത 6 [Sarathy Reddy]
മുഖത്ത് നിന്നും ചിരി മാഞ്ഞു. അപ്പോഴും അവന് ഒരു പ്രതീക്ഷ ഉണ്ടായിരുന്നു. അനിത വെറുതെ തമാശ കാണിക്കുന്നതായിരിക്കും എന്ന് അവൻ കരുതി.
അഭിലാഷിന്റെ അടുത്തെത്തിയതും അനിത ശേഖറിനെ നോക്കി ചിരിച്ചു. ശേഖർ അപ്പോൾ ശരിക്കും ഉറപ്പിച്ചു. ഇത് അനിതയുടെ ഒരു തമാശ തന്നെ. അനിത അഭിലാഷിനെ വട്ടംചുറ്റി കെട്ടിപ്പിടിച്ചു. എന്നിട്ട് അവന്റെ ചുണ്ടുകളിൽ ആഞ്ഞു ചുംബിച്ചു. ശേഖർ അത് കണ്ട് അൽപനേരത്തേക്ക് ചലനം ഇല്ലാതെ നിന്നു പോയി. ഒട്ടും തന്നെ പരിചയമില്ലാത്ത അഭിലാഷിനെ അനിത തെരഞ്ഞെടുക്കുമെന്ന് ശേഖർ സ്വപ്നത്തിൽ പോലും കരുതിയില്ല. മുഖത്ത് താടിയും മറ്റും ഉള്ളവരോട് അനിത താൽപര്യം കാണിക്കുന്നതായിട്ടും തോന്നിയിട്ടില്ല. ശേഖറിന്റെ തൊണ്ട ആകെ വരണ്ടു. എങ്കിലും ദിലീപിന്റെ കാര്യത്തിൽ സംഭവിച്ചതും അജയന്റെ കാര്യത്തിൽ സംഭവിച്ചതും അഭിലാഷിന്റെ കാര്യത്തിൽ ആവർത്തിക്കാതിരിക്കാൻ വേണ്ടി അവൻ അവസാനം ഒരു ഡയലോഗ് കൂടി ചേർത്തു.
"അവസാനമായിട്ട് ഒരു കണ്ടീഷൻ കൂടി ഈ വരന് പറയാനുണ്ട്" ശേഖർ അല്പം ശബ്ദം എടുത്ത് അഭിലാഷിനോടും അനിതയോടുമായി പറഞ്ഞു. തൊണ്ടയൊക്കെ ആകെ വരണ്ടിരിക്കുന്നതിനാൽ ശേഖറിന്റെ ശബ്ദത്തിൽ അല്പം ഇടർച്ച ഉണ്ടായിരുന്നു.
"കണ്ടീഷൻ ഒക്കെ കഴിഞ്ഞില്ലേ?.... വധു വരനെ തിരഞ്ഞെടുക്കുകയും ചെയ്തു." അനിതയെ ഉമ്മ വയ്ക്കുന്നത് ഒന്ന് നിർത്തിക്കൊണ്ട് ഒരല്പം ക്ഷമ കെട്ട രീതിയിൽ അഭിലാഷ് ചോദിച്ചു.
"ഇത് ലാസ്റ്റ് ആണ്...." ശേഖർ ഉറക്കെ പറഞ്ഞു.
"എന്നാൽ എനിക്കും കേൾക്കണം ആ കണ്ടീഷൻ എന്താണെന്ന്... കാരണം ഞാൻ വരൻ ആരാണെന്ന് ഇതുവരെ പറഞ്ഞില്ല...." അനിത അഭിലാഷിനോടായി പറഞ്ഞു.
"പക്ഷേ എന്നെ ഉമ്മ വച്ചല്ലോ..." ശേഖറിന്റെ വായിൽ നിന്നും ഇനിയും കണ്ടീഷൻ കേൾക്കാൻ അഭിലാഷിന് താല്പര്യമില്ല
💬 Comments
View all comments