Chapter Title : ശേഖറിന്റെ സ്വന്തം അനിത 6 [Sarathy Reddy]
പോലെ ശേഖർ പുഞ്ചിരിച്ചു.
"സോറി മാൻ മേബി നെക്സ്റ്റ് ടൈം... സോറി അക്കോർഡിങ് ടു അവർ കണ്ടീഷൻസ് ദയർ ഈസ് നോ നെക്സ്റ്റ് ടൈം.... കണ്ടീഷൻസ് എപ്പോഴും കണ്ടീഷൻസ് ആയിരിക്കും... അതുകൊണ്ട് ഇനി നിനക്ക് ഒരു നെക്സ്റ്റ് ടൈം ഇല്ല... ബട്ട് പെയ്മെന്റ് ഈസ് റിയൽ... നോ വറീസ്... പറഞ്ഞ ക്യാഷ് ഞാൻ കറക്റ്റ് ആയിട്ട് തന്നിരിക്കും.." ശേഖർ അനിതയെ ചേർത്ത് പിടിച്ചുകൊണ്ട് അവനെ ആശ്വസിപ്പിക്കുന്ന മട്ടിൽ കൈ ഉയർത്തി കാണിച്ചു. അഭിലാഷിന്റെ മുഖം ശരിക്കും മങ്ങി. ആത്മവിശ്വാസത്തിന്റെ നിറുകയിലായിരുന്നു അവൻ. പെട്ടെന്ന് അവിടെ നിന്നും താഴേക്ക് വീണതുപോലെ.
"അതിന് ഞാൻ വരനെ ചൂസ് ചെയ്തില്ലല്ലോ..." ശേഖറിന്റെ കഴുത്തിലൂടെ കൈയിട്ട് അനിത പറഞ്ഞു. അനിത അങ്ങനെ പറഞ്ഞപ്പോൾ അഭിലാഷ് പ്രതീക്ഷയോടെ തലയുയർത്തി നോക്കി.
"വരനെ ചൂസ് ചെയ്തില്ലെങ്കിൽ പിന്നെ എന്തിനാ എന്റെ അടുത്തേക്ക് വന്നത്?" അനിതയോട് തമാശ മട്ടിൽ ശേഖർ ചോദിച്ചു. അനിത വെറുതെ തമാശ കാണിക്കുന്നത് പോലെയാണ് ശേഖറിന് തോന്നിയത്.
"ഞാൻ ശരിക്കും എന്റെ വരന്റെ സേർവെന്റിന്റെ മുഖം ശരിക്കൊന്ന് കാണാൻ വന്നതാ..." അനിത അങ്ങനെ പറഞ്ഞപ്പോഴും അവൾ ഒരു തമാശ പറയുന്നതായിട്ടാണ് ശേഖർ കരുതിയത്. ശേഖർ അതിനു ചിരിക്കുകയും ചെയ്തു. അഭിലാഷിന്റെ മുഖത്ത് വീണ്ടും പ്രതീക്ഷ വരാൻ തുടങ്ങി.
"ശരി സേർവെന്റിന്റെ മുഖം കണ്ടു കഴിഞ്ഞില്ലേ... ഇനി വരനെ തെരഞ്ഞെടുത്തോളൂ..." വലിയ ആത്മവിശ്വാസത്തോടെ തന്നെയാണ് ശേഖർ അങ്ങനെ പറഞ്ഞത്. അനിത തമാശ കാണിക്കുന്നത് തന്നെയാണ് എന്നാണ് അവൻ കരുതിയത്.
അനിത ശേഖറിന്റെ കഴുത്തിൽ നിന്നും പിടിവിട്ടു. എന്നിട്ട് പതിയെ അഭിലാഷിന്റെ അടുത്തേക്ക് നടന്നു. ശേഖറിന്റെ
💬 Comments
View all comments