Chapter Title : ശേഖറിന്റെ സ്വന്തം അനിത 6 [Sarathy Reddy]
അവൻ അക്കാര്യത്തിൽ സപ്പോർട്ട് ചെയ്യുമെന്ന് ഉറപ്പാണ്
"ഏയ്... അത് പറ്റില്ല...." ശേഖറിന്റെ കണ്ടീഷൻസ് കേട്ടപ്പോൾ തന്നെ അഭിലാഷിന്റെ കഴുത്തിലുള്ള പിടി അനിത വിട്ടു. അവളുടെ മുഖത്തെ ചിരി മാഞ്ഞു. അവൾക്ക് ഒരല്പം ദേഷ്യം വരുന്നുണ്ടായിരുന്നു.
"എന്റെ കണ്ടീഷൻ ഞാൻ പറഞ്ഞു." ശേഖർ അങ്ങനെ പറഞ്ഞിട്ട് കൈ കെട്ടി നോക്കി നിന്നു. അനിത തിരികെ വരുമെന്ന് അവന് നൂറുശതമാനം ഉറപ്പായിരുന്നു.
"ചുമ്മാ പറയന്നേ...." അനിതയെ നോക്കിക്കൊണ്ട് നല്ല ഉത്സാഹത്തോടെ അഭിലാഷ് പറഞ്ഞു.
"പിന്നെ ബ്രോ... സോറി മിസ്റ്റർ വരൻ... അഞ്ച് തവണ ആയാലും അഞ്ച് ദിവസമായാലും പേമെന്റ് ആദ്യമേ തന്നെ ചെയ്തേക്കണം... ഇപ്പോൾ തരാം എന്ന് പറഞ്ഞ എമൗണ്ട് വേണമെന്നില്ല... എന്റെ സാധാരണ പെയ്മെന്റ് മതി..." ശേഖറിനെ നോക്കിക്കൊണ്ട് അഭിലാഷ് പറഞ്ഞു. ശേഖറിന്റെ അവസാനത്തെ കണ്ടീഷൻ അഭിലാഷിന് ശരിക്കും ഇഷ്ടപ്പെട്ടു. അവൻ നല്ല ഉത്സാഹത്തോടെ അനിതയെ പ്രോത്സാഹിപ്പിക്കാൻ തുടങ്ങി.
"എമൗണ്ടിൽ മാറ്റമില്ല.... അതായത് ഇന്ന് ഞാൻ നിനക്ക് തരാം എന്ന് പറഞ്ഞ എമൗണ്ട് തന്നെയാണ് ഓരോ തവണ നിന്നെ വിളിക്കേണ്ടി വന്നാൽ ഞാൻ നിനക്ക് തരാൻ പോകുന്നത്.... ക്യാഷ് എനിക്കൊരു പ്രശ്നമേയല്ല... പക്ഷേ നീ ഇപ്പോൾ പറഞ്ഞപോലെ ചുമ്മാ പറയാൻ പാടില്ല.... മണവാട്ടിയോട് പറയണം ഭർത്താവിനെ മനസ്സിൽ ധ്യാനിച്ച് താലിയിൽ തൊട്ട് സത്യം ചെയ്യാൻ..." ശേഖറിന്റെ ശബ്ദം കുറച്ചുകൂടി കനത്തു. നല്ല ആത്മവിശ്വാസത്തോടെ അവൻ കയ്യുംകെട്ടി അനിതയെയും അഭിലാഷിനെയും നോക്കി നിന്നു. അഭിലാഷിന്റെ അടുത്തേക്ക് പോയതിനേക്കാൾ ഇരട്ടി വേഗതയിൽ തന്റെ ഭാര്യ തന്റെ അടുത്തേക്ക് ഓടി വരുന്നതും കാത്ത് ശേഖർ നിന്നു.
ഭർത്താവിനെ ധ്യാനിക്കാൻ പറഞ്ഞതും താലിയിൽ തൊട്ട്
💬 Comments
View all comments