Chapter Title : ശേഖറിന്റെ സ്വന്തം അനിത 6 [Sarathy Reddy]
സത്യം ചെയ്യാൻ പറഞ്ഞതും ഒക്കെ അനിതയ്ക്ക് വലിയ ബുദ്ധിമുട്ടുള്ള കാര്യങ്ങളായിരുന്നു.
"ഈ കണ്ടീഷൻസ് ഞാൻ ഓക്കേ അല്ല... ഞാനാണ് മണവാട്ടി... എനിക്ക് താലിയിൽ തൊട്ട് കള്ളസത്യം ചെയ്യാൻ കഴിയില്ല... എന്റെ ഭർത്താവിനെ ധ്യാനിച്ച് കൊണ്ടും എനിക്ക് കള്ളസത്യം ചെയ്യാൻ കഴിയില്ല..." അനിതയുടെ മുഖത്ത് ഒരു തീരുമാനം എടുക്കുന്നതിന്റെ ബുദ്ധിമുട്ട് പ്രകടമായിരുന്നു.
"ഒരാഴ്ച സെക്സ് ചെയ്യാൻ പാടില്ല... പിന്നെ ഒരു മാസം കൂടെ കിടന്നുറങ്ങാൻ പാടില്ല... ഇതൊക്കെയല്ലേ അവസാനം പറഞ്ഞ കണ്ടീഷൻ... ഈ ഒരാഴ്ച എന്ന് പറയുന്നതും ഒരു മാസം എന്നു പറയുന്നതും കണ്ണടച്ചാൽ തുറക്കുന്നതിന് മുമ്പ് അങ്ങ് പോകും... മാത്രമല്ല ഒരാഴ്ച സ്വന്തം ഭർത്താവുമായി സെക്സ് ചെയ്യാതെ ഇരുന്ന് പിന്നീട് ഭർത്താവുമായി സെക്സ് ചെയ്യുമ്പോൾ സുഖം കൂടുതലായിരിക്കും... അതുപോലെ ഒരു മാസം കൂടെ കിടന്നു ഉറങ്ങാതെ അതിന്റെ അടുത്തമാസം കൂടെ കിടന്നുറങ്ങുമ്പോൾ ശരിക്കും കല്യാണം കഴിച്ചിട്ട് ആദ്യരാത്രി ആഘോഷിക്കുന്നത് പോലെ ഒരു ത്രില്ലായിരിക്കും..." അഭിലാഷ് അനിതയുടെ അടുത്തുനിന്ന് നല്ലവണ്ണം പ്രോത്സാഹിപ്പിക്കാൻ തുടങ്ങി.
അഭിലാഷ് പറയുന്ന കാര്യങ്ങൾ കേട്ട് അവന്റെ മുഖത്തേക്ക് നോക്കി അല്പം ആശങ്കയോടെ നിൽക്കുന്ന അനിതയെ കണ്ടപ്പോൾ ശേഖറിന് ആത്മവിശ്വാസത്തിൽ കുറച്ച് ഇടിവ് സംഭവിക്കാൻ തുടങ്ങി. അതുകൊണ്ടുതന്നെ അനിതയ്ക്ക് കുറച്ചുകൂടെ സമ്മർദ്ദം കൊടുക്കാൻ അവൻ തീരുമാനിച്ചു.
"ഞാനിത് കളിയായി പറയുന്നതല്ല... എന്റെ അമ്മ സത്യം... എന്റെ അച്ഛൻ സത്യം... പിന്നെ ഞാൻ ഈ ലോകത്ത് ഏറ്റവും കൂടുതൽ സ്നേഹിക്കുന്ന എന്റെ ഭാര്യ സത്യം... ഇതൊന്നും കള്ളസത്യം അല്ല... ഈ പറഞ്ഞ ആൾക്കാരെ വെച്ച് ഞാൻ കള്ളസത്യം ചെയ്യില്ല... ഇതൊക്കെ തെറ്റിച്ചാൽ ഞാൻ വെറും ആണും പെണ്ണും
💬 Comments
View all comments