Chapter Title : ശേഖറിന്റെ സ്വന്തം അനിത 6 [Sarathy Reddy]
അവൾക്കെല്ലാം പറഞ്ഞു കൊടുത്തിട്ടുണ്ടാകും എന്ന് സുധാമണിക്ക് ഒരു മുൻകൂർ ധാരണയുണ്ട്. ശേഖറിനൊപ്പം മുൻപ് വന്ന വധുമാരെ എല്ലാം ശേഖർ തന്നെയാണ് ചിട്ടകളെല്ലാം പഠിപ്പിച്ചത്. ആദ്യമൊക്കെ സുധാമണി അവർക്കും ക്ലാസുകൾ എടുത്തിരുന്നു. പിന്നെ ശേഖർ എപ്പോഴും അവർക്ക് കാര്യങ്ങൾ എല്ലാം പറഞ്ഞു കൊടുക്കും എന്ന് ആയപ്പോൾ സുധാമണി അതങ്ങ് നിർത്തി.
'സുധാമണി ചേച്ചിയെ ഒന്ന് വിളിച്ചാലോ?. വെറുതെ അവരെ ഒന്ന് വിളിച്ചാൽ മാത്രം മതി ഇവന്റെ കാര്യം അവർ നോക്കിക്കോളും. അല്ലെങ്കിൽ വേണ്ട... ഇവനെപ്പോലെയുള്ള ഒരുത്തനെ ഒഴിവാക്കാൻ എന്തിനാണ് അവരുടെ സഹായം എടുക്കുന്നത്? താൻ തന്നെ മതി. മുൻപൊക്കെ വധുമാരുമായി വരുമ്പോൾ ഇതുപോലെ ആരെങ്കിലും വന്ന് മുട്ടുന്നത് പതിവായിരുന്നു. അവരെയൊക്കെ നയത്തിൽ ഒഴിവാക്കാൻ ശേഖറിന് നന്നായി അറിയാം. അങ്ങനെയുള്ള ശേഖറിന് അഭിലാഷ് ഒരു വിഷയമേ അല്ല. അതുകൊണ്ട് തൽക്കാലം സുധാമണി ചേച്ചിയെ വിളിക്കേണ്ട കാര്യമില്ല' ശേഖർ അങ്ങനെ മനസ്സിൽ ആലോചിച്ചു.
"എന്തെങ്കിലും ബുദ്ധിമുട്ടുണ്ടെങ്കിൽ പറയണം..." താഴത്തെ നിലയിൽ നിന്നും സുധാമണിയുടെ അല്പം ഗൗരവത്തിലുള്ള ശബ്ദം കേട്ട് ശേഖറും അഭിലാഷും ഒരുമിച്ച് തിരിഞ്ഞു നോക്കി.
സുധാമണി അങ്ങനെയാണ്. ആ വീട്ടിൽ ഒരു ഈച്ച പറന്നാൽ സുധാമണി അറിയും. അവരുടെ അനുവാദമില്ലാതെ ആരും അവിടെ വേറെ ഒന്നും ചെയ്യില്ല. ശരിക്കും പറഞ്ഞു കഴിഞ്ഞാൽ അമ്മയുടെ ഗർഭപാത്രം പോലെ സുരക്ഷിതമായ ഒരു സ്ഥലമാണ് സുധാമണിയുടെ വീട്. ആളുകളെ അവരുടെ രീതിക്ക് അനുസരിച്ച് എങ്ങനെ കൈകാര്യം ചെയ്യണമെന്ന് സുധാമണിക്ക് നന്നായിട്ട് അറിയാം. എത്ര കൊലകൊമ്പൻ ആയിരുന്നാലും സുധാമണിയുടെ മുമ്പിൽ അവൻ വെറും പൂച്ചക്കുട്ടിയാണ്. പെണ്ണുങ്ങളുടെ കാര്യവും അതുതന്നെ.
"ഏയ് ഒരു ബുദ്ധിമുട്ടുമില്ല..." ശേഖർ സുധാമണിയെ
💬 Comments
View all comments