Chapter Title : ശേഖറിന്റെ സ്വന്തം അനിത 6 [Sarathy Reddy]
എന്നിട്ട് മണവാട്ടി വരനെ ഫൈനലൈസ് ചെയ്യണം. മണവാട്ടിയുടെ ലാസ്റ്റ് കണ്ടീഷനും കൂടി പറഞ്ഞുകഴിഞ്ഞ് മണവാട്ടി ആരെ ഉമ്മ വയ്ക്കുന്നുവോ അയാളാണ് മണവാട്ടിയുടെ വരൻ... അതിനുമപ്പുറം ഒരു ടോക്കില്ല... രണ്ടുപേരും ഓക്കേ അല്ലേ?" അഭിലാഷ് അങ്ങനെ പറഞ്ഞതിന് ഒന്നും ആലോചിക്കാതെ ശേഖർ ഒക്കെ പറഞ്ഞു. ശേഖർ ഓക്കെ പറഞ്ഞപ്പോൾ അനിതയും ഓക്കെ പറഞ്ഞു.
"എന്താണ് മണവാട്ടിയുടെ ലാസ്റ്റ് കണ്ടീഷൻ?...." അഭിലാഷ് ആണ് അനിതയോട് അത് ചോദിച്ചത്.
"ലാസ്റ്റ് കണ്ടീഷൻ ഇതാണ്.... അത് ശരിക്കും ഒരു പണിഷ്മെന്റ് ആണ്... എന്നോട് അവസാനമായി കണ്ടീഷൻ പറഞ്ഞ വരൻ ഒന്ന് കൈ ഉയർത്തിയേ..." അനിത അങ്ങനെ പറഞ്ഞപ്പോൾ ശേഖർ പെട്ടെന്ന് കൈ ഉയർത്തി. അഭിലാഷാണ് ഇപ്പോൾ കയ്യുംകെട്ടി നോക്കി നിൽക്കുന്നത്. അവൻ ഏതാണ്ട് ഉറപ്പിച്ച മട്ടാണ്. ശേഖറും ഉറപ്പിച്ച മട്ടാണ്. അനിത എന്താണ് പറയാൻ ആഗ്രഹിക്കുന്നതെന്ന് ശേഖറിനും അഭിലാഷിനും നല്ല ആകാംക്ഷ ഉണ്ടായിരുന്നു.
"ഇപ്പോൾ ഈ കൈ ഉയർത്തിയിരിക്കുന്ന വരനാണ് എന്നോട് അവസാനമായി കണ്ടീഷൻ പറഞ്ഞത്. അതുകൊണ്ട് എന്റെ കണ്ടീഷൻ ഈ വരൻ ഇനിയുള്ള ഒരു മാസത്തേക്ക് ഒരൊറ്റ പെണ്ണിനെ പോലും നോക്കാൻ പാടില്ല. അവരോട് സംസാരിക്കാം അവർ ഇങ്ങോട്ട് വന്ന് സംസാരിക്കുമ്പോൾ മാത്രം. ആവശ്യമുള്ള കാര്യങ്ങൾ മാത്രം പറയാം. എന്ന് വെച്ചാൽ സ്വന്തം ഭാര്യ ഒഴിച്ച് ബാക്കിയുള്ള പെണ്ണുങ്ങൾ എല്ലാം അലർജി ആയിരിക്കണം...." അനിത പറഞ്ഞത് കേട്ട് ശേഖറിന്റെ നെഞ്ചിലൂടെ ഒരു കൊള്ളിയാൻ പാഞ്ഞു പോയി.
അങ്ങനെ പറഞ്ഞപ്പോഴാണ് അനിത ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്ന കാര്യം ശേഖർ മനസ്സിൽ ഓർത്തത്. മറ്റ് പെണ്ണുങ്ങളിൽ നിന്നും താൻ അകന്നിരിക്കാനാണ് അനിത ഏറ്റവും കൂടുതൽ
💬 Comments
View all comments