Chapter Title : ഷെമീജ എന്ന ഷെമി [Shemi]
കോരി എടുത്തു
അവളവന്റെ കഴുത്തിലൂടെ കൈ ഇട്ടു പിടിച്ചു അവനവളെയും കൊണ്ട് മുറ്റത്തെത്തി പിന്നെ രണ്ടു പേരും വാതിൽ പടിയിൽ ഇരുന്നു
തൊട്ടടുത്ത് വീട് ഇല്ലാത്തതെന്തായാലും നന്നായി അല്ലെ മുത്തേ
നിങ്ങൾ വരുന്നതിനു മുൻപ് രാവിലെ പുറത്തു പോയാൽ മാത്രേ ആളുകളെ കാണു ഞാൻ
അത് വഴി ഒരു ബൈക്ക് കടന്നു പോയി
ഇതാണ് ഈ വഴിയിലെ അവസാന യാത്രക്കാരൻ ഇനി വല്ല അത്യാവശ്യവും വന്നാലേ ആരേലും പോകു തണുപ്പായത് കൊണ്ട് ആരും പുറത്തിറങ്ങില്ല അവൻ പറഞ്ഞു
അവളവന്റെ തോളിൽ ചായ്ച്ചിരുന്നു അവനവളുടെ കൈയിൽ പിടിച്ചു
ഇനി ആരും ഇത് വഴി വരില്ലേ
ഇല്ല എന്തെ
ഒന്നുമില്ല എനിക്കിവിടെ ഇങ്ങനെ എന്റെ മുത്തിന്റ്റെടുത്തിരിക്കാൻ അവളവന്റെ കവിളിൽ ഉമ്മ വച്ചു അവനവളെ തന്റെ മുന്നിൽ ഇരുത്തി എന്നിട്ട് കെട്ടിപിടിച്ചു
നമുക്കൊന്ന് പുറത്തു പോയാലോ
ഇപ്പോളോ
ചുമ്മാ കറങ്ങിയിട്ട് വരാം ഇപ്പോളാകുമ്പോൾ ആരും കാണില്ല
എന്നാ പോകാം
അവർ രണ്ടു പേരും വേഗം റെഡിയായി വിവേക് അവൾക്കു സെറ്റെർ എടുത്തു കൊടുത്തു
രണ്ടു പേരും ബൈക്കിൽ യാത്ര തുടങ്ങി ഒരു മണിക്കൂർ കഴിഞ്ഞു അവർ ഒരു സിറ്റിയിൽ എത്തി തനിക്കു പരിചയമില്ലാത്ത സ്ഥലത്താണ് അവൻ പോയത് അവനവളെയും കൊണ്ട് ഒരു തുണിക്കടയിൽ കയറി
എന്തിനാ മുത്തേ ഇവിടെ എനിക്കൊന്നും വേണ്ട
അത് നീ പറഞ്ഞ മതിയോ നല്ല രണ്ടു ഡ്രസ്സ് എടുക്കു അങ്ങനെ അവൾ രണ്ടു ടോപ്പും ലെഗ്ഗിൻസും എടുത്തു പിന്നെ നൈറ്റ് ഡ്രെസ്സും എടുത്തു
തിരിച്ചു വീട്ടിലെത്തുമ്പോൾ ഒമ്പതരയാവുന്നു രണ്ടു പേരും ഫുഡൊക്കെ കഴിച്ചു ഷെമി പത്രങ്ങളൊക്കെ കഴുകി
💬 Comments
View all comments