0%

Chapter Title : ശിശിര പുഷ്പ്പം 12 [ smitha ]

Author : സ്മിത Read All Parts 816

"ഈ മൊബൈലോ?" പരിഹാസം നിറഞ്ഞ സ്വരത്തില്‍ അവള്‍ ചോദിച്ചു. "നെനക്ക് തരാനോ....? അതിനാണോ കഷ്ട്ടപ്പെട്ട് ഇതൊക്കെ ഞാന്‍ ഷൂട്ട്‌ ചെയ്തെ?" തോളില്‍ തൂങ്ങുന്ന ബാഗില്‍ മൊബൈല്‍ വെച്ചുകൊണ്ട് അവള്‍ ചോദിച്ചു. "അത് വെച്ച് നീയെന്നാ ചെയ്യൂന്നാ?" "ഞാനെന്നാ ചെയ്യാനാ?" പരിഹാസ സ്വരത്തില്‍ അവള്‍ തുടര്‍ന്നു. "ഞാന്‍ ഒരു പാവം ആദര്‍ശവാനായ മുഖ്യമന്ത്രീടെ പാവം മോള്....പക്ഷെ പാവമല്ലാത്ത ഒരാള് ഇപ്പം സിറ്റീലൊണ്ട്. റഫീക്ക് ജാവേദ്. ഇന്ത്യാ ടൈംസിന്‍റെ ഡെപ്യൂട്ടി എഡിറ്റര്‍. ആള് അത്ര പാവമൊന്നുമല്ലന്ന്‍ മുക്കുവന്‍....അല്ല മീന്‍ പിടുത്തക്കാരെ നമ്മള്‍ മുക്കുവനിന്നല്ലേ വിളിക്കുന്നെ? അതെ മുക്കുവനറിയാല്ലോ? രണ്ട് മുഖ്യമന്ത്രിമാര്...മൂന്ന്‍ കേന്ദ്ര മന്ത്രിമാര് .....ടോപ്പ് ബ്രാസ് ബ്യൂറോക്രാറ്റ്സ്...അങ്ങനെ കൊറേ ഇനങ്ങളെ രജിവെപ്പിച്ച ഡെപ്പ്യൂട്ടി എഡിറ്റര്‍...അയാടെ കയ്യിലെത്തും ഈ മൊബൈല്‍...." "ഷാരോണെ...നീ കളിക്കരുത്....ആ മൊബൈല്‍ ഇങ്ങ് താടീ..." "അല്ലടാ...ഞാന്‍ കളിക്കുവാ...നെനക്കൊന്നും അറിയാത്ത കളി..." സ്വരത്തില്‍ മൂര്‍ച്ച കൂട്ടി ഷാരോണ്‍ തുടര്‍ന്നു. "നെനക്കറിയോ...നീ ദുഷിച്ച് പറഞ്ഞ നന്ദകുമാര്‍ സാറാ...നിന്നെ മിസ്സ്‌ ചെയ്യരുതെന്ന് പറഞ്ഞ് എന്നെ ഇങ്ങോട്ട് ഇപ്പം പറഞ്ഞുവിട്ടെ. നീയുവായി ഒള്ള ബന്ധം തകരരുതെന്നു പറഞ്ഞ്....എന്നിട്ട് ഓടിവന്നപ്പം നീ...!! ഈശോയേ...ഇത്ര വൃത്തികെട്ടവനാ നീയെന്ന് എനിക്കറിയാന്‍ പറ്റീല്ലോ..." "അയാള് ഇങ്ങോട്ട് നിന്നെ പറഞ്ഞുവിടാന്‍ അയാള് ആരാടീ നിന്‍റെ?" അവന്‍ കയര്‍ത്തു. അത് പറഞ്ഞതും റോയിയുടെ കൈകള്‍ അവളുടെ ദേഹത്തമര്‍ന്നു. കഴുത്തില്‍ ചേര്‍ത്ത് അവന്‍ അവന്‍ അവളെ ഞെരിച്ചു. അവളെ അവന്‍ ഭിത്തിയോട് ചേര്‍ത്തമര്‍ത്തി. സകല ശക്തിയും സംഭരിച്ച് അവള്‍ കയ്യുയര്‍ത്തി അവനെ ആഞ്ഞു തള്ളി. റോയി പിമ്പിലേക്ക് വേച്ച്പോയി. "ആരാന്ന് കേള്‍ക്കാനാ നെനക്കിഷ്ടം?" നിവര്‍ന്ന്‍ നിന്ന്‍ കിതച്ചുകൊണ്ട് ഷാരോണ്‍ ചോദിച്ചു. ഷാരോണിന്‍റെ സ്വരം അവന്‍റെ

💬 Comments

View all comments