Chapter Title : ശിശിര പുഷ്പ്പം 13 [ smitha ]
മുറുകിയപ്പോള്‍ അവള്‍ ചേര്‍ന്നു നിന്നു. പൌരുഷത്തിന്‍റെ ഗാന്ധര്‍വസ്പര്‍ശമുള്ള അയാളുടെ വിരിമാറില്‍ അവളുടെ നെഞ്ചമര്‍ന്നു. "ഓഹ്..." പുതുമഴ വീണ മണ്ണിന്‍റെ വിഹ്വലതയോടെ ഒരു മര്‍മ്മരം അവളില്‍ നിന്നുയര്‍ന്നു. മദനമധുവര്‍ഷം പോലെ അയാളുടെ ചുണ്ടുകള്‍ തന്‍റെ കണ്‍പോളകളിലേക്ക് താഴ്ന്ന്‍ വരുന്നത് അവള്‍ കണ്ടു. സൌഗന്ധികത്തിന്‍റെ പരിമളം പോലെ അയാളുടെ ചൂടുറ്റ ചുണ്ടുകള്‍ വൈഡ്യൂര്യ തേജസ്സുള്ള കണ്ണുകളിലേക്ക് പറന്ന് താഴ്ന്നപ്പോള്‍ അവളുടെ പേലവമാര്‍ന്ന കണ്‍പോളകള്‍ കൂമ്പിയടഞ്ഞു. യൌവ്വനത്തിന്റെ മുഴുവന്‍ ഭ്രാന്തും തന്‍റെ ദേഹത്തേക്ക് തീച്ചൂട് പോലെ കത്തിക്കയറുന്നത് ഷാരോണ്‍ അറിഞ്ഞു അയാളുടെ ചുണ്ടുകള്‍ തന്‍റെ കണ്‍പോളകളെ തഴുകിയപ്പോള്‍. അതിന്‍റെ ഉള്‍ത്തള്ളളില്‍ അവള്‍ അയാളെ ഇറുകിപ്പുണര്‍ന്നു. അല്ലെങ്കില്‍ താന്‍ നിലത്ത് വീണുപോകുമെന്ന് അവള്‍ ഭയപ്പെട്ടു. "ഇനീം..." അവള്‍ മന്ത്രിച്ചു. ചുണ്ടുകള്‍ കവിളിന്‍റെ മൃദുമാംസത്തിലേക്ക് പ്രണയത്തേരോട്ടം നടത്തി. നെഞ്ചില്‍ തീയുയര്‍ന്നു പടരുന്നു. ചൂടിന്റെ അസഹ്യതയില്‍ അവളുടെ കൈകള്‍ വീണ്ടും അയാളെ വരിഞ്ഞുമുറുക്കി. "ഇനീം..." അവള്‍ വീണ്ടും മന്ത്രിച്ചു. കവിളില്‍ നിന്ന്‍ അയാളുടെ ചുണ്ടുകള്‍ സാവധാനം അവളുടെ അധരത്തിന്‍റെ നനവിലേക്ക് തെന്നി നീങ്ങി. ആദിമവന്യമായ ഒരു സുഗന്ധത്തില്‍, അതിന്‍റെ നനവില്‍ താന്‍ കുതിര്‍ന്ന്‍ നിറഞ്ഞത് ഷാരോണ്‍ അറിഞ്ഞു, അയാളുടെ ചുണ്ടുകള്‍ തന്‍റെ അധരത്തില്‍ അമര്‍ന്നപ്പോള്‍. "ഓഹ്ഹ്ഹോഹ്ഹ...." അവള്‍ കിതച്ചു. ദേവദാരുവിന്‍റെ ശിഖരത്തിലെ പക്ഷികള്‍ ചിറകുകുടഞ്ഞപ്പോള്‍ നന്ദകുമാര്‍ കണ്ണുകള്‍ തുറന്നു. മുമ്പില്‍ നിലാവ് നിറഞ്ഞ പരിസരങ്ങള്‍ കണ്ടു. കാമസുഗന്ധിയായ പെണ്ണിനേയും. ഷാരോണും കണ്ണുകള്‍ തുറന്നു. പ്രണയ ലോലനായ തന്‍റെ ഗന്ധര്‍വ്വനെക്കണ്ടു. പുഞ്ചിരിച്ചു. അയാളും. "ഞാന്‍ പോട്ടെ, ഇനി?" അവള്‍ ചോദിച്ചു. പുഞ്ചിരിയോടെ അയാള്‍ തല കുലുക്കി.
💬 Comments
View all comments