0%

Chapter Title : ശിശിര പുഷ്പ്പം 14 [ smitha ]

Author : സ്മിത Read All Parts 847

റഫീഖ് ചോദിച്ചു. "അതെ മലയാളി..." ശ്രീധര്‍ പറഞ്ഞു. "അച്ചന്‍ സമ്മതിച്ചില്ല. പോലീസ് പറഞ്ഞതനുസരിച്ച് സിസിലി ആന്‍റിയെ തള്ളിയിട്ടവന്‍റെ രേഖാചിത്രം വരയ്ക്കാന്‍ പോലീസ് സ്റ്റേഷനിലേക്ക് പോകുമ്പം അച്ഛന്റെ സ്കൂട്ടറിന്‍റെ നേരെ ഒരു ട്രക്ക് വന്നിടിച്ചു. അച്ഛനെ താഴേക്ക് തെറുപ്പിച്ചു. അച്ചന്‍ മരിച്ചു...." പത്മാവതി വേദനയോടെ റഫീഖിനെ നോക്കി. "ദഹനം ഒക്കെക്കഴിഞ്ഞ് രണ്ട് ദിവസങ്ങള്‍ കഴിഞ്ഞ് ആ തടിയന്‍റെ കൂടെ വേറെ ഒരാള്‍ വീട്ടില്‍ വന്നു. ഇന്ന്‍ ആള്‍ കേരള രാഷ്ട്രീയത്തില്‍ പ്രശസ്തനാണ്. അന്ന്‍ പക്ഷെ അറിയപ്പെട്ടു വരുന്നതേയുള്ളൂ..." റഫീഖിന്‍റെ നെറ്റിയില്‍ ചുളിവുകള്‍ വീണു. അയാള്‍ ശ്രീധറിന്‍റെ അടുത്ത വാക്കുകള്‍ക്ക് കാതോര്‍ത്തു. "അച്ഛന് സംഭവിച്ചത് മകനും ഭാര്യക്കും സംഭവിക്കേണ്ടെങ്കില്‍ അടങ്ങിയൊതുങ്ങി ക്കഴിഞ്ഞോളാന്‍ എന്നും പറഞ്ഞ് ഭീഷണിപ്പെടുത്തിയിട്ടു അവര്‍ പോയി. ഞങ്ങള്‍ വല്ലാതെ ഭയപ്പെട്ടു പോയി സാര്‍. ആരുണ്ട് ഞങ്ങള്‍ക്ക്? ഞങ്ങള്‍ എല്ലാം ദൈവത്തിനു വിട്ടുകൊടുത്ത്...." "ആരാരുന്നു അന്ന്‍ ആ തടിയന്റെ കൂടെ വന്നത്?" റഫീഖ് ചോദിച്ചു. "സാറിനറിയാം അയാളെ," ശ്രീധര്‍ പറഞ്ഞു.

💬 Comments

View all comments