Chapter Title : ശിവാത്മീക [MOON WALKER]
പോയാൽ ശ്രീ അവൾ ഇവിടെ ഒറ്റക്ക് അത് ശെരിയാവില്ല ""....
ശിവ പരിഭവത്തോടെ പ്രസാദ് വർമ്മയോട് പറഞ്ഞു
"അതിനു അവൾ ഇവിടെ നിന്ന് പോവല്ലേ "
ഇത് കേട്ടുകൊണ്ട് നിന്ന ശിവ സംശയത്തോടെ പ്രസാദ് വർമ്മയെ നോക്കി.. അവൾ പോകുകയോ എവിടയാണ് പോകുന്നത്.......
"എവിടേക്ക് അച്ഛാ ശ്രീ പോണ ""
ശിവ ചോദിച്ചു......
"മൂന്നു മാസം കൂടിയേ ഇനി അവൾക്ക് ഇവിടെ നിൽക്കാൻ കഴിയു അതായത് +2 കഴിയുന്നത് വരെ അത് കഴിഞ്ഞാൽ ഉടൻ അവളുടെ കല്യണം ആണ് അവൾക്ക് വലിയ പഠിത്തം ഒന്നും വേണ്ട +2 മതി പിന്നെ എല്ലാം അവളെ കേട്ടുന്നവൻ നോക്കിക്കോളും അത് വേറെ ആരും അല്ല എന്റെ കൂട്ടുകാരന്റെ മോനാ വലിയ പണക്കാരൻ... അതുകൊണ്ട് അവൻ ഇവളെ നോക്കും ""....
പ്രസാദ് വർമ്മ ഇത് പറഞ്ഞപ്പോൾ ശിവയുടെ നെഞ്ചിൽ ഒരു ഇടി വെട്ടിയത് പോലെ തോന്നി... അങ്ങനെ ശിവ അവിടന്ന് എണീറ്റ് റൂമിലോട്ട് പോയി പക്ഷെ ശ്രീ എല്ലാം കേട്ടുകൊണ്ട് അവിടെ നിൽക്കുന്നുണ്ടായിരുന്നു ശിവ അവളുടെ കണ്ണുകളിലേക്ക് നോക്കി അതിൽ നിന്നും കണ്ണുനീർ ഒഴുന്നുണ്ടായിരുന്നു അത് കണ്ടതും ശിവയുടെ ഹൃദയം നിന്നത് പോലെ തോന്നി നമ്മൾ അന്മാർഥമായി സ്നേഹിക്കുന്ന ആരേലും കരയുന്നത് കണ്ടാൽ അത് നമ്മുക്ക് സഹിക്കാവുന്നതിലും അപ്പുറം ആണ്.....
രാത്രി കിടക്കയിൽ ചരിഞ്ഞും മറിഞ്ഞും കിടന്നു എന്നിട്ടും അവനെ നിദ്രദേവി കനിഞ്ഞിരുന്നില്ല........ തനിക്ക് ഇത് എന്താ സംഭവിക്കുന്നത് ശ്രീയെ കുറിച്ച് ഓർത്തണോ അവൾ അല്ലെങ്കിലും എപ്പോഴായാലും കല്യണം കഴിഞ്ഞു പോകേണ്ടത് അല്ലെ പിന്നെ എന്താ ഞാൻ ഇങ്ങനെ വ്യാകുലനാകുന്നത് അതോ
💬 Comments
View all comments