Chapter Title : ശിവാത്മീക [MOON WALKER]
എനിക്ക് അവളോട് പ്രണയമോ അവളുടെ കല്യണ കാര്യം കേട്ടപ്പോൾ തൊട്ടാണ് തനിക്ക് ഈ ഒരു ആശ്വാസത.....അതെ ഇത് പ്രണയമാണ്...
എനിക്ക് ശ്രീയോട് പ്രണയമാണ്... അതുകൊണ്ടാണ് ബസിൽവച്ചു മറ്റൊരുത്തൻ മോശമായി പെരുമാറുമ്പോഴും.. ശ്രീ എന്നോട് മിണ്ടാതെ ഇരിക്കുമ്പോഴും എനിക്ക് ദേഷ്യം വരുന്നത്... അതെ ഞാൻ പോലും അറിയാതെ ശ്രീയെ സ്നേഹിക്കുന്നു പക്ഷെ അത് എന്റെ ഉള്ളിൽ നിന്നും വരാൻ കുറച്ചു വയികി പോയി എന്നുമാത്രം.....
ഇനി ഞാൻ അവളോട് ഇത് പറയുമ്പോൾ അവൾ എങ്ങനെ പ്രതികരിക്കും ഇനി അഥവാ അവൾക്ക് അങ്ങനെ ഒന്നും എന്നോട് തോന്നിട്ടില്ലങ്കിലോ ഒരു അനിയനോട് മാത്രം തോന്നുന്ന സ്നേഹവും വാത്സല്യവും മാത്രംമായിരിക്കുമോ ശ്രീക്ക്.....
ഇല്ല എനിക്ക് ശ്രീയെ മറ്റാർക്കും വിട്ടുകൊടുക്കാൻ ആകില്ല അവൾ എന്റയാണ് എന്റെ മാത്രം എനിക്ക് ഇത് അവളോട് പറയണം പറഞ്ഞെ പറ്റു...... അങ്ങനെ ശിവ ആ ഉറച്ച തീരുമാനം മനസിൽ കരുതികൊണ്ട് രാത്രിയുടെ ഏതോ സായാഹ്നവേളയിൽ ശിവ അവന്റെ പ്രാണനായവളേം മനസിൽ സ്മരിച്ചു കൊണ്ട് നിദ്രയിലോട്ടു വഴുതി വീണു.......
അങ്ങനെ ദിവസങ്ങൾ കോഴിഞുപൊകാവേ ശിവയുടെ ദൈയിര്യവും ചോർന്നു പോയിരുന്നു അവളോട് എന്ത് പറയും എങ്ങനെ പറയും പറഞ്ഞാൽ എന്തായിരിക്കും അവസ്ഥ..... അങ്ങനെ എന്തൊക്കെ ഓർത്തു അവന്റെ മനസ് ഉലഞ്ഞിരുന്നു.....
അവസാനം ആ ഉറച്ച തീരുമാനത്തോടെ മുന്നോട്ടു പോകാമെന്നു വിചാരിച്ചു പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞു തൊട്ടടുത്ത ദിവസം പറയാം എന്ന് ശിവ കരുതി ഇനിയും ഇത് പറയാതെ മുന്നോട്ട് പോയാൽ എനിക്ക് ശ്രീയെ ചിലപ്പോൾ നഷ്ടമാകും.... എന്റെ പ്രണയം ആദ്യമായി ഒരു പെണ്ണിനോട് തോന്നിയ ഇഷ്ട്ടം അത് എന്റെ ശ്രീയ....
💬 Comments
View all comments